റൗഫ് പറഞ്ഞതെല്ലാം വാസ്തവം: അജിത

റൗഫിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഐസ്‌ക്രീം കേസില്‍ പുനരന്വേഷണം നടത്തണമെന്ന് അജിത ആവശ്യപ്പെട്ടു.
ഐസ്‌ക്രീം കേസില്‍ താല്‍പര്യമെടുക്കരുതെന്ന് ആവശ്യപ്പെട്ട് വ്യവസായി വിഎം രാധാകൃഷ്ണനെന്ന ചാക്ക് രാധാകൃഷ്ണന്‍ തന്നെ വന്നു കണ്ടിരുന്നുവെന്ന് കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അജിത പറഞ്ഞു. കുഞ്ഞാലിക്കുട്ടിയ്ക്ക് വേണ്ടിയാണ് രാധാകൃഷ്ണന്‍ എന്നെ വന്നുകണ്ടത്. സാമൂഹ്യക്ഷേമവകുപ്പിലെ ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാധാകൃഷ്ണന്‍ വാഗ്ദാനം ചെയ്തിരുന്നു-അജിത പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് റൗഫും എന്നെ വന്ന് കണ്ടിരുന്നു. ഇപ്പോള്‍ അദ്ദേഹത്തോട് ചോദിച്ചാല്‍ അതിനെക്കുറിച്ച് അദ്ദേഹം പറയുമായിരിക്കും. കുഞ്ഞാലിക്കുട്ടി പാവമാണെന്നും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താന്‍ തയ്യാറാകണമെന്നും റൗഫ് ആവശ്യപ്പെട്ടിരുന്നു.
റൗഫ് വെളിപ്പെടുത്തിയതുപോലെ കുഞ്ഞാലിക്കുട്ടി പണം നല്‍കിയ കാര്യം റജീന കോടതിയില്‍ പറഞ്ഞിരുന്നു-അജിത വ്യക്തമാക്കി.
കേസ് മുന്നോട്ടുകൊണ്ടുപോകാന്‍ വി.എസ് അച്യുതാനന്ദന്റെ പിന്തുണയുണ്ടായിരുന്നുവെന്നും. കേസില്‍ നിന്ന് കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ പി.ശശി ശ്രമിച്ചുവെന്ന കാര്യം എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണെന്നും അജിത പറഞ്ഞു.












Click it and Unblock the Notifications