Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ചാണ്ടിയ്ക്ക് പനി; മോചനയാത്രയില്‍ മാറ്റം

ആലപ്പുഴ: പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടിയെ കടുത്ത പനിയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനെത്തുടര്‍ന്ന് ഉമ്മന്‍ചാണ്ടി നയിക്കുന്ന കേരള മോചനയാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

ദിവസങ്ങളായി പനിയുണ്ടെങ്കിലും അദ്ദേഹം ആശുപത്രിയില്‍ പോകാതെ മരുന്നുകഴിച്ച് പര്യടനം തുടരുകയായിരുന്നു. കേരള മോചനയാത്രയുടെ ആലപ്പുഴയിലെ പര്യടനത്തിന്റെ രണ്ടാംദിവസമായ ശനിയാഴ്ചയാണ് കടുത്തപനിയും ശ്വാസകോശത്തിലെ അണുബാധയും മൂലം ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വെള്ളിയാഴ്ച ആലപ്പുഴ ജില്ലയിലെ പര്യടനത്തിനിടെ ഉമ്മന്‍ചാണ്ടി തീര്‍ത്തും അവശനായിരുന്നു. രാത്രി ഡോക്ടറെത്തി പരിശോധിച്ചു. തുടര്‍ന്ന് പര്യടനം തുടരാന്‍ തീരുമാനിച്ചെങ്കിലും രാവിലെ വാര്‍ത്താസമ്മേളനം കഴിഞ്ഞതോടെ പ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിനു വഴങ്ങി ആശുപത്രിയില്‍ പോവുകയായിരുന്നു. ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് രണ്ടുദിവസത്തെ വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

ഇതുമൂലം കേരളമോചനയാത്രയുടെ തിങ്കളാഴ്ച നിശ്ചയിച്ചിരുന്ന പരിപാടികള്‍ ഫിബ്രവരി എട്ടിലേക്കു മാറ്റി. ഞായറാഴ്ചയും വിശ്രമമായിരിക്കും.

മരുന്ന് കയറ്റാനായി ഒന്നേകാല്‍ മണിക്കൂര്‍ ഉമ്മന്‍ചാണ്ടി ആശുപത്രിയില്‍ കിടന്നു. തുടര്‍ന്ന് യാത്ര പുനഃരാരംഭിച്ചു. ക്ഷീണംമൂലം തുറന്നജീപ്പ് ഒഴിവാക്കി കാറിലായിരുന്നു ശനിയാഴ്ച യാത്ര. ഡോക്ടര്‍ അദ്ദേഹത്തെ അനുഗമിക്കുന്നുണ്ടായിരുന്നു. പ്രസംഗസമയവും മറ്റും പരിമിതപ്പെടുത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+