ഐസ്ക്രീമിന്റെ പിന്നില്‍ മുഖ്യന്റെ ഓഫീസെന്ന്

കുഞ്ഞാലിക്കുട്ടിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ ഈ ഗൂഢാലോചനയുടെ ഭാഗമാണ്. മുനീറിന് ഈ ഗൂഢാലോചനയില്‍ പങ്കില്ല. ഇതു സംബന്ധിച്ച തെളിവുകള്‍ വൈകാതെ പുറത്തുവിടുമെന്നും ലീഗ് നേതൃയോഗം വ്യക്തമാക്കി.
നേതൃയോഗം ഞായറാഴ്ചയും നടക്കും. പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ കേരള മോചന യാത്രയ്ക്കു മുന്‍പായാണ് പാണക്കാട്ടെ വീട്ടില്‍ ലീഗ് അടിയന്തര നേതൃയോഗം ചേര്‍ന്നത്.
വെള്ളിയാഴ്ച ഒരു ചാനല്‍ അഭിമുഖത്തില്‍ തനിക്കെതിരേ വാര്‍ത്ത വന്നത് മുനീറിന്റെ അറിവോടെയാണെന്ന് കുഞ്ഞാലിക്കുട്ടി ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ രാവിലെ ലീഗ് പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ പാണക്കാട് അടിയന്തരയോഗവും വിളിച്ചുചേര്‍ത്തിരുന്നു. ഇതിന് ശേഷമാണ് ഇടി മുഹമ്മദ് ബഷീറിന്റെ പ്രതികരണം. യോഗത്തില്‍ കുഞ്ഞാലിക്കുട്ടിയും മുനീറും പങ്കെടുത്തിരുന്നു.












Click it and Unblock the Notifications