Get Updates
Get notified of breaking news, exclusive insights, and must-see stories!

തീവണ്ടിയിലെ മാനഭംഗം;പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി

Soumya
തൃശൂര്‍: തൃശൂരില്‍ പാസഞ്ചര്‍ തീവണ്ടിയില്‍ നിന്നും തള്ളിയിട്ട് ട്രാക്കില്‍ വെച്ച് പീഡനത്തിനിരയായ പെണ്‍കുട്ടി മരിച്ചു. ഷൊര്‍ണൂര്‍ മഞ്ഞക്കാവ് സ്വദേശിനിയായ സൗമ്യയാണ് മരണത്തിന് കീഴടങ്ങിയത്. ആക്രമണത്തിനിടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സൗമ്യ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

ഫെബ്രുവരി രണ്ടാം തീയതി ചൊവ്വാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. മോഷണശ്രമത്തിനിടെ ട്രെയിനില്‍ നിന്നും തള്ളിയിട്ട തമിഴ്‌നാട് സേലം സ്വദേശി ഗോവിന്ദസ്വാമി എന്നയാള്‍ സൗമ്യയെ ഗുരുതരമായി പരുക്കേല്‍പ്പിച്ച ശേഷം മാനഭംഗപ്പെടുത്തുകയായിരുന്നു.ആളില്ലാതിരുന്ന ലേഡീസ് കമ്പാര്‍ട്ടമെന്റില്‍ കയറിയാണ് ഗോവിന്ദസ്വാമി സൗമ്യയെ അക്രമിച്ചത്. തൊട്ടടുത്ത ദിവസം നടക്കാനിരുന്ന പെണ്ണുകാണല്‍ ചടങ്ങില്‍ പങ്കെടുക്കാനാണ് സൗമ്യ വീട്ടിലേക്ക് വന്നിരുന്നത്.

ജീവന്‍ രക്ഷിക്കുന്നതിനായി സൗമ്യയെ അടിയന്തിര ശസ്ത്രക്രീയയ്ക്ക് വിധേയമാക്കിയിരുന്നു. തലച്ചോറില്‍ നടത്തിയ ശസ്ത്രക്രിയ്ക്ക് ശേഷം ഡോക്ടര്‍മാരും സൗമ്യയുടെ നിലയില്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. താടിയെല്ലിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റിരുന്നതിനാല്‍ തൊണ്ടയില്‍ കൂടി ഓക്‌സിജന്‍ നല്‍കിയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടായെങ്കിലും ഞായറാഴ്ച ഉച്ചയോടെ വീണ്ടും ആരോഗ്യനില മോശമാകുകയായിരുന്നു. തലയ്‌ക്കേറ്റ കടുത്ത ക്ഷതം മൂലമാണ് ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക സൂചന. തലച്ചോറിന്റെ പ്രവര്‍ത്തനം ഞായറാഴ്ച രാവിലെയെ മന്ദീഭവിച്ചിരുന്നെങ്കിലും ഹൃദയമിടിപ്പുണ്ടായിരുന്നതാണ് നേരിയ പ്രതീക്ഷകള്‍ ബാക്കിനിര്‍ത്തിയിരുന്നത്.

ചെറുപ്പത്തിലെ അച്ഛന്‍ ഉപേക്ഷിച്ചുപോയ സൗമ്യയായിരുന്നു അമ്മയും അനുജനുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണി. കുടുംബത്തിലെ സാന്പത്തിക പ്രതിസന്ധികളും മറ്റു ബുദ്ധിമുട്ടുകളും മൂലം പഠനം പാതിവഴയില്‍ ഉപേഷിച്ച് ജോലിക്ക് പോകാന്‍ നിര്‍ബന്ധിതയാകുകയായിരുന്നു സൗമ്യ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+