മാനഭംഗം ചെറുത്ത പെണ്‍കുട്ടിയുടെ മൂക്ക് അരിഞ്ഞു
ഫത്തേപ്പുര്‍: മാനഭംഗ ശ്രമം ചെറുത്ത പെണ്‍കുട്ടിയുടെ ചെവിയും മൂക്കും വലതുകൈവിരലുകളും അക്രമികള്‍ അറുത്തുമാറ്റി.
തലയിലും മുഖത്തും ഗുരുതരമായി പരിക്കേറ്റ 16വയസ്സുള്ള വിദ്യാര്‍ഥിനി കാണ്‍പുര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഉത്തര്‍പ്രദേശിലെ ഫത്തേപ്പുരിനടുത്താണ് സംഭവം നടന്നത്.
ഇവരെ മൂന്നു യുവാക്കള്‍ ചേര്‍ന്ന് ബലം പ്രയോഗിച്ച് മൈതാനത്ത് എത്തിക്കുകയും ബലാത്സംഗത്തിന് ശ്രമിക്കുകയുമായിരുന്നു. പെണ്‍കുട്ടി ഒച്ചവെച്ചതോടെ ഇവര്‍ ശരീരഭാഗങ്ങള്‍ മുറിച്ചുമാറ്റി. കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു.
സംഭവമായി ബന്ധപ്പെട്ട് ശിവം, ഹരിശങ്കര്‍, രാംരതന്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഹരിശങ്കര്‍ അറസ്റ്റിലായിട്ടുണ്ട്.
പെണ്‍കുട്ടിയുടെ അച്ഛന്‍ ബദ്‌ലു രാം പാസിയും ഹരിശങ്കറുമായി നേരത്തേയുണ്ടായ വൈരാഗ്യമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. ശിവം നേരത്തേ ബദ്‌ലുവിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications