സൗമ്യയുടെ മൃതദേഹം സംസ്‌ക്കരിച്ചു

ചുഡുവാലത്തൂര്‍ എസ്.ആര്‍.വി എല്‍.പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. സൗമ്യയുടെ മരണത്തില്‍ അനുശോചിച്ച് ഷൊര്‍ണൂരില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍ ആചരിച്ചു.
നേരത്തെ കുടുംബാംഗങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ മൃതദേഹം വീട്ടിലെത്തിച്ചിരുന്നു. പതിനഞ്ച് മിനുട്ടോളം ഇവിടെ സൂക്ഷിച്ച ശേഷമാണ് സ്‌കൂളിലേക്ക് മൃതദേഹം മാറ്റിയത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വിലാപയാത്രയായാണ് സ്വദേശമായ ഷൊര്‍ണൂരിലേക്ക് മൃതദേഹം എത്തിച്ചത്. സഹോദരന്‍ സന്തോഷ് അടക്കമുള്ള ബന്ധുക്കളാണ് ജില്ലാ കളക്ടറില്‍ നിന്ന് മൃതദേഹം ഏറ്റുവാങ്ങിയത്.
ട്രെയിനില്‍ നിന്ന് വീഴുകയും ക്രൂര ബലാല്‍സംഗത്തിന് ഇരയാവുകയും ചെയ്ത സൗമ്യ അബോധാവസ്ഥയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 8.30 നും ഒമ്പതിനുമിടക്ക് വള്ളത്തോള്‍ നഗറില്‍ കലാമണ്ഡലത്തിന് മുന്നിലായിരുന്നു കേരളത്തെ ഞെട്ടിച്ച സംഭവം.
എറണാകുളത്തെ മാളിലെ ജീവനക്കാരിയായ യുവതി പെണ്ണുകാണാന്‍ ആളുകള്‍ വരുന്നതറിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു. എറണാകുളം ഷൊര്‍ണൂര്‍ പാസഞ്ചറില്‍ ലേഡീസ് കമ്പാര്‍ട്ടുമെന്റിലായിരുന്നു സംഭവം.
പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ഗോവിന്ദച്ചാമിയെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇയാളെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിയ്ക്കുകയാണ്. സൗമ്യയെ മരണത്തെ തുടര്‍ന്ന കഴിഞ്ഞ ദിവസം ഗോവിന്ദച്ചാമിക്കിതെിരെ കൊലക്കുറ്റത്തിനും കേസെടുത്തിരുന്നു.












Click it and Unblock the Notifications