ഭൂട്ടാസിങിന് ചുറ്റുമിനി കരിമ്പൂച്ചകളില്ല
മാനേസാര്‍ (ഹരിയാന): മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ഭൂട്ടാസിങ്, അസം മുന്‍ മുഖ്യമന്ത്രി പ്രഫുല്ല കുമാര്‍ മൊഹന്ത തുടങ്ങിയവര്‍ക്ക് ദേശീയ സുരക്ഷാ സേന (എന്‍.എസ്.ജി.)നല്‍കിവന്ന 'കരിമ്പൂച്ച'(ബ്ലാക് കാറ്റ്‌സ്)കമാന്‍ഡോ സുരക്ഷ പിന്‍വലിക്കാന്‍ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു.
ദേശീയ തീവ്രവാദ വിരുദ്ധ സംഘം ചെയര്‍മാന്‍ എം.എസ്. ബിട്ട, പത്രപ്രവര്‍ത്തകനായ അശ്വിനി കുമാര്‍ എന്നിവരുടെയും സുരക്ഷ പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
പരിശോധനാ സമിതിയുടെ തീരുമാനത്തെത്തുടര്‍ന്നാണിതെന്ന് ദേശീയ സുരക്ഷാ സേന ഡയറക്ടര്‍ ജനറല്‍ ആര്‍.കെ. മധേകര്‍ അറിയിച്ചു.
പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിന്റെ സുരക്ഷ പിന്‍വലിക്കാനും തീരുമാനിച്ചിരുന്നെങ്കിലും കോടതി ഉത്തരവിനെത്തുടര്‍ന്ന് ഇത് നടപ്പാക്കിയിട്ടില്ല.
ഇപ്പോള്‍ നിര്‍ദ്ദേശിക്കപ്പെട്ടവരുടെ കരിമ്പൂച്ച സുരക്ഷയും പിന്‍വലിക്കുന്നതോടെ രാജ്യത്ത് എന്‍എസ്ജി കരിമ്പൂച്ച സുരക്ഷ നല്‍കുന്നവരുടെ എണ്ണം പതിനാറായി കുറഞ്ഞു.
ബിജെപി നേതാവ് എല്‍.കെ. അദ്വാനി, സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതി, തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധി, ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി, എഐഎഡിഎംകെ നേതാവ് ജയലളിത, തെലുങ്കുദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡു, കേന്ദ്രമന്ത്രിമാരായ ഫറൂഖ് അബ്ദുള്ള, ഗുലാം നബി ആസാദ് തുടങ്ങിയവര്‍ക്ക് നല്‍കിവരുന്ന സുരക്ഷ തുടരും.












Click it and Unblock the Notifications