മദനിയുടെ ജാമ്യാപേക്ഷ തള്ളി

മദനിക്കെതിരെയുള്ളത് അങ്ങേയറ്റം ഗൗരവമുള്ള കുറ്റങ്ങളാണെന്ന് കോടതി നിരീക്ഷിച്ചു. കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്നും കോടതി പറഞ്ഞു.
ഇത്തരം കേസുകളില്‍ പ്രതികളായവര്‍ക്ക് ഈ സമയത്ത് ജാമ്യം നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
പ്രോസിക്യൂഷന്‍ ഹാജരാക്കിയ രേഖകള്‍ വിശ്വസിക്കുന്നുവെന്നും രാജ്യസുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനമെടുക്കുന്നതെന്നും കോടതി പറഞ്ഞു.
ജയിലില്‍ കഴിയവെ മദനി കേസിലെ പ്രധാന സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായും കോടതി പറഞ്ഞു. കേസിലെ മറ്റു പ്രതികളുമായി മദനി ഫോണ്‍ സംഭാഷണങ്ങള്‍ നടത്തിയെന്ന വാദം തെളിയിക്കുന്ന രേഖകള്‍ ഇന്നു കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
നേരത്തെ, മദനിയുടെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഏഴു മാസമായി അബ്ദുല്‍ നാസര്‍ മദനി ബാംഗ്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്. ബാംഗ്ലൂര്‍ സ്‌ഫോടന പരമ്പരകേസില്‍ 31ാം പ്രതിയാണ് മദനി.












Click it and Unblock the Notifications