കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോറമംഗല ആര്‍ടിഒ ഓഫീസില്‍ ഇ ടോക്കണ്‍

  • By Lakshmi
Google Oneindia Malayalam News

ബാംഗ്ലൂര്‍: ബാംഗ്ലൂരിലെ ആര്‍.ടി. ഓഫീസുകളിലെത്തുന്നവര്‍ക്ക് ആശ്വാസമായി ഇ ടോക്കന്‍ സംവിധാനം നിലവില്‍ വന്നു.

നീണ്ട ക്യൂവും പണം വാങ്ങുന്ന ഇടനിലക്കാരെയും ഒഴിവാക്കാനായിട്ടാണ് ഇടോക്കണ്‍ സംവിധാനം നടപ്പാക്കുന്നത്.

ഇതിന്റെ ഉദ്ഘാടനം കോറമംഗല ആര്‍.ടി. ഓഫീസില്‍ ഗതാഗതവകുപ്പിന്റെ കൂടി ചുമതലയുള്ള ആഭ്യന്തര വകുപ്പുമന്ത്രി ആര്‍. അശോക് വ്യാഴാഴ്ച നിര്‍വഹിച്ചു. ഓഫീസുകളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് മന്ത്രി ആര്‍. അശോക് പറഞ്ഞു.

ലൈസന്‍സിനും വാഹന രജിസ്‌ട്രേഷനും ഉടമസ്ഥാവകാശം മാറ്റാനും ഒക്കെയായി എത്തുന്നവര്‍ക്ക് ഓഫീസില്‍ സ്ഥാപിച്ചിരിക്കുന്ന യന്ത്രത്തില്‍ ഒന്നമര്‍ത്തിയാല്‍ ടോക്കണ്‍ നമ്പര്‍ ലഭിക്കും. ഈ നമ്പറിന്റെ ക്രമത്തില്‍ ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ നിവര്‍ത്തിച്ചുനല്‍കും.

ഓഫീസിനുമുന്നിലെ നീണ്ട ക്യൂവും ഇടനിലക്കാരെയും ഒഴിവാക്കാന്‍ ഇതുമൂലം സാധിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ കെ.ടി. ഹാലസ്വാമി പറഞ്ഞു. തിരക്കുകുട്ടുന്ന ഇടപാടുകാരെ കാര്യങ്ങള്‍ നടത്തിക്കൊടുക്കുവാനായി ഇടനിലക്കാര്‍ ചൂഷണം ചെയ്യുന്നത് ആര്‍ടിഒ ഓഫീസുകളില്‍ പതിവാണ്.

ഇ ടോക്കണിലെ നമ്പറിന്റെ ക്രമമനുസരിച്ച് മാത്രമേ ഇനി കോറമംഗല ആര്‍ടിഒ ഓഫീസില്‍ സേവനം ലഭിക്കുകയുള്ളുവെന്നും ഹാലസ്വാമി പറഞ്ഞു.

English summary
The Karnataka state transport department is introducing ‘e-token’ system at the Regional Transport Office (RTO) Central in Koramangala from Thursday. It will help to weed out brokers and serve visitors on a first-come-first-served basis,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X