യുവതിയും കാമുകനും ചേര്‍ന്ന് ഭര്‍തൃപിതാവിനെ കൊന്നു
ഗാസിയാബാദ്: ഭര്‍തൃപിതാവിനെ കൊലപ്പെടുത്തിയ കേസില്‍ മരുമകളെയും കാമുകനെയും മൂന്ന് സഹായികളെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഹനീഫ് എന്നയാളെ കൊലപ്പെടുത്തിയ സംഭവത്തില്‍ മരുമകള്‍ ഖമര്‍ ജഹാനെയും കാമുകന്‍ റിയാസുലുമാണ് കുടുങ്ങിയത്. ഇവരുടെ ബന്ധത്തെ ഭര്‍തൃപിതാവായ ഹനീഫ് എതിര്‍ത്തതാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് അറിയിച്ചു. ഹനീഫിന്റെ മൃതദേഹവും കൊലയ്ക്കുപയോഗിച്ച ആയുധങ്ങളും ഗംഗാ കനാലില്‍ നിന്ന് ഫിബ്രവരി 12നാണ് കണ്ടെടുത്തത്.
ഹനീഫിനെ കൊല്ലാന്‍ പ്രണയികള്‍ ഗൂഢാലോചന നടത്തുകയും റാഷിദ്, നദീം, ഖിലാഫത്ത് എന്നിവരുടെ സഹായത്തോടെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. മൂന്നുപേര്‍ക്ക് റിയാസുല്‍ മുപ്പതിനായിരം രൂപ വീതം പ്രതിഫലം നല്‍കി. ഗര്‍ഭിണിയായതിനാല്‍ ജഹാന് കോടതി ജാമ്യം അനുവദിച്ചു.












Click it and Unblock the Notifications