കോട്ടയം: മുന്‍ കോണ്‍ഗ്രസ് നേതാവും കെഎസ് യുവിന്റെ സ്ഥാപകനേതാക്കളിലൊരാളുമായ എംഎ ജോണിനെ (72) വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ രാവിലെ ഒരു പരിപാടിയില്‍ ക്ഷണിക്കുന്നതിനായി അദ്ദേഹത്തിന്റെ വീട്ടിലെത്തിയ ആളുകള്‍ വീടു പൂട്ടിക്കിടക്കുന്നതായി കണ്ട് ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. അവരെത്തി വീടു തുറന്നപ്പോഴാണ് കുളിമുറിയില്‍ വീണു കിടക്കുന്നതായി കണ്ടെത്തിയത്. ഹൃദ്രോഗത്തെത്തുടര്‍ന്നാണ് മരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
ഭാര്യ മക്കള്‍ക്കൊപ്പം തിരുവനന്തപുരത്ത് ആയിരുന്നതിനാല്‍ എം. എ. ജോണ്‍ തനിച്ചായിരുന്നു വീട്ടില്‍. കെ. എസ്. യു സ്ഥാപക നേതാവും യൂത്ത് കോണ്‍ഗ്രസിന്റെആദ്യ ജനറല്‍ സെക്രട്ടറിയുമായിരുന്ന എം. എ. ജോണ്‍ കോണ്‍ഗ്രസ് പരിവര്‍ത്തനവാദികളുടെ നേതാവ് എന്ന നിലയില്‍ കെ. പി. സി.സിയിലെന്നും വേറിട്ട ശബ്ദമായിരുന്നു.
യൂത്ത്‌കോണ്‍ഗ്രസില്‍ എ.കെ. ആന്റണി, കെ.കരുണാകരന്‍ എന്നിവര്‍ക്കൊപ്പം നേതൃനിരയില്‍ നിലനിന്നിരുന്ന അദ്ദേഹം പിന്നീട് കോണ്‍ഗ്രസില്‍ നിന്ന് സ്വയം പിന്മാറുകയായിരുന്നു. കെ. കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് ഡി. ഐ . സി. രൂപീകരിച്ചപ്പോള്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചിരുന്നു. തികഞ്ഞ ഗാന്ധിയനുമായിരുന്നു. സംസ്‌കാരം പിന്നീട്.