കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ വളര്‍ന്നു; ബ്രിട്ടന്‍ സഹായം നിര്‍ത്തുന്നു

  • By Lakshmi
Google Oneindia Malayalam News

UK Flag
ലണ്ടന്‍: ഇന്ത്യയുള്‍പ്പെടെയുള്ള 16 രാജ്യങ്ങള്‍ക്ക് നല്‍കിവരുന്ന ധനസഹായം ബ്രിട്ടീഷ് സര്‍ക്കാര്‍ അവസാനിപ്പിക്കുന്നു. പത്ത് ശതമാനത്തോളം സാമ്പത്തിക വളര്‍ച്ചയുള്ള രാജ്യമായതിനാലാണ് ഇന്ത്യയ്ക്ക് ഇനി സഹായം നല്‍കേണ്ടെന്ന് ബ്രിട്ടന്‍ തീരുമാനിച്ചത്.

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയും സുരക്ഷയും കണക്കിലെടുത്താന് യുകെ സര്‍ക്കാറിന്റെ ഈ തീരുമാനം. ഇന്ത്യകൂടാതെ ചൈന, റഷ്യ, ഇറാഖ് തുടങ്ങിയ രാജ്യങ്ങള്‍ക്കുള്ള ധനസഹായമാണ് നിര്‍ത്തുന്നത്.

വിദേശ രാജ്യങ്ങള്‍ക്ക് നല്‍കുന്ന സഹായം അവലോകനം ചെയ്തുകൊണ്ടുള്ള സര്‍ക്കാറിന്റെ റിപ്പോര്‍ട്ടിലാണ് ഈ രാജ്യങ്ങള്‍ക്കുള്ള സഹായം നിര്‍ത്താന്‍ നിര്‍ദേശമുള്ളത്.

മെച്ചപ്പെട്ട ഫലം നല്‍കാന്‍ കഴിയുന്ന മറ്റ് കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കാനാണ് ബ്രിട്ടന്‍ ഉദ്ദേശിക്കുന്നത്. സ്ത്രീകളെയും കുട്ടികളെയും സഹായിക്കുന്ന പദ്ധതികള്‍ ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്.

അമ്മമാരുടെ മരണനിരക്കും മലമ്പനി മൂലമുള്ള മരണനിരക്കും കൂടുതലുള്ള ഘാന, അഫ്ഗാനിസ്ഥാന്‍ എന്നിവയുള്‍പ്പെടെയുള്ള 27 രാജ്യങ്ങള്‍ക്ക് ബ്രിട്ടന്‍ സഹായം നല്‍കും.

ഇന്ത്യയില്‍ അമ്പത് ലക്ഷത്തോളമാളുകള്‍ ഇപ്പോഴും ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്നും കാര്യമായ സഹായമില്ലാതെ ആഗോള ദാരിദ്ര്യം ഇല്ലായ്മ ചെയ്യാന്‍ കഴിയില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ടഡ്.

പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ യു.എന്‍. ഭക്ഷ്യ, കാര്‍ഷിക സംഘടനയ്ക്കുള്ള സഹായം നിര്‍ത്തലാക്കുമെന്ന് ബ്രിട്ടന്‍ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. പകരം ലോക ഭക്ഷ്യപദ്ധതിക്ക് സഹായം നല്‍കാനാണ് ഉദ്ദേശിക്കുന്നത്.

വലിയ തുക സംഭാവന നല്‍കുന്ന രാജ്യമായതിനാല്‍ ബ്രിട്ടന്‍ സഹായം നിര്‍ത്തലാക്കുന്നത് യു.എന്‍ പദ്ധതികളെ പ്രതികൂലമായി ബാധിക്കും.

English summary
Britain is to stop giving aid to 16 countries include India and China after a review found they were no longer in poverty,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X