Get Updates
Get notified of breaking news, exclusive insights, and must-see stories!

പിജെ തോമസിന്റെ നിയമനം നിയമവിധേയമല്ല: കോടതി

PJ Thomas
ദില്ലി: പിജെ തോമസിനെ കേന്ദ്ര വിജിലയന്‍സ് കമ്മിഷണറായി നിയമിച്ചത് നിയമവിധേയമല്ലെന്ന് സുപ്രീം കോടതി വിധിച്ചു.

പാമോലിന്‍ കേസില്‍ പിജെ തോമസിനെതിരെ കുറ്റം നിലനില്‍ക്കെ അതു പരിഗണിക്കാതെയാണ് സമിതി നിയമനത്തിന് ശുപാര്‍ശ നല്‍കിയതെന്ന് കോടതി നിരീക്ഷിച്ചു.

നിയവിരുദ്ധമായ ശുപാര്‍ശ നല്‍കിയതിനാല്‍ തോമസിന്റെ നിയമനം നിലനില്‍ക്കില്ലെന്നും ചീഫ് ജസ്റ്റിസ് എസ്. എച്ച്.കപാഡിയ, ജസ്റ്റിസുമാരായ കെ. എസ്. രാധാകൃഷ്ണന്‍, സ്വതന്തര്‍കുമാര്‍ എന്നിവരടങ്ങിയ ബഞ്ച് വിധിച്ചത്.

മുഖ്യ വിജിലന്‍സ് കമ്മീഷണറുടെ സ്ഥാനം പോലുള്ള സുപ്രധാനമായ പദവിയില്‍ ഒരാളെ നിയമിക്കുമ്പോള്‍ അയാളുടെ വ്യക്തിപരമായ സത്യസന്ധത മാത്രമല്ല പരിഗണിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി.

തികച്ചും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിനുള്ള യോഗ്യത പ്രധാനമാണ്. സ്ഥാപനത്തിന്റെ സത്യസന്ധതയ്ക്ക് പ്രാധാന്യം നല്‍കണമെന്ന് കോടതി ഓര്‍മിപ്പിച്ചു.

പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതതല സമിതിയാണ് പി.ജെ. തോമസിനെ സി.വി.സിയായി നിയമിക്കാന്‍ രാഷ് ട്രപതിക്ക് ശുപാര്‍ശ നല്‍കിയത്. പ്രധാനമന്ത്രിക്ക് പുറമേ ആഭ്യന്തരമന്ത്രി പി.ചിദംബരവും പ്രതിപക്ഷ നേതാവ് സുഷമ സ്വരാജുമായിരുന്നു കമ്മിറ്റിയെ മറ്റംഗങ്ങള്‍.

തോമസിന് നിയമിക്കാനുള്ള ശുപാര്‍ ചര്‍ച്ച ചെയ്യുന്നതിന് ചേര്‍ന്ന യോഗത്തില്‍ വച്ചു തന്നെ, സുഷമ സ്വരാജ്, തോമസിന്റെ നിയമനത്തില്‍ വിയോജിപ്പ് അറിയിച്ചിരുന്നു.

സി.വി.സി പദവിയില്‍ സുതാര്യമായി മാത്രമേ ഒരാളെ നിയമിക്കാവൂവെന്ന് പറഞ്ഞ സുപ്രീംകോടതി, കറയറ്റ സത്യസന്ധത സി.വി.സി നിയമനത്തിന് മാനദണ്ഡമാക്കേണ്ടതല്ലേ എന്നും നേരത്തെ ആരാഞ്ഞിരുന്നു.

സുപ്രീംകോടതി വിധിയെ ബി.ജെ.പിയും സി.പി.എമ്മും സ്വാഗതം ചെയ്തു. ചരിത്രപരമായ വിധിയെന്നാണ് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് വിശേഷിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+