പിജെ തോമസിന്റെ നിയമനം: വിധി വ്യാഴാഴ്ച

കേരളത്തില്‍ ഭക്ഷ്യ, സിവില്‍ സപ്ലൈസ് സെക്രട്ടറിയായിരിക്കേ പാമൊലിന്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട തോമസിനെ സിവിസിയായി നിയമിച്ചതിനെ ചോദ്യംചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി വരുന്നത്.
മുന്‍ ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ ജെ.എം. ലിങ്‌ദോയാണ് ഇതുസംബന്ധിച്ച ഒരു ഹര്‍ജി നല്‍കിയത്. മറ്റൊരു ഹര്‍ജി ഫയല്‍ ചെയ്തത് ഒരു എന്‍ജിഒ ആണ്. ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയ ഉള്‍പ്പെട്ട ബെഞ്ചാണ് ഇതില്‍ വിധി പറയുക. ഹര്‍ജിയിന്മേലുള്ള വാദം ഫെബ്രുവരി പത്തിന് പൂര്‍ത്തിയായിരുന്നു.
പിജെ തോമസിനെ വിജിലന്‍സ് കമ്മീഷണറായി നിയമിക്കുമ്പോള്‍ അദ്ദേഹത്തിനെതിരെ ക്രിമിനല്‍ കേസ് ഉള്ള കാര്യം അറിയില്ലായിരുന്നുവെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് ആരോപിച്ചിരുന്നു.
തോമസിനെ സിവിസി ആയി നിയമിച്ച പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ആഭ്യന്തരമന്ത്രി പി ചിദംബരം, എന്നിവരടങ്ങുന്ന മൂന്നംഗ കമ്മറ്റിയില്‍ ഒരാളായിരുന്ന താന്‍ അന്നേ ഈ വിഷയം മുന്നോട്ട് വച്ചിരുന്നുവെന്നും എന്നാല്‍ തോമസിനെ സിവിസി ആയി നിയമിക്കുകയായിരുന്നുവെന്നും സുഷമ വെളിപ്പെടുത്തിയിരുന്നു.
തോമസിനെതിരെ കേസുളള കാര്യം അറിയില്ലെന്ന് കേന്ദ്ര സര്‍ക്കാരിനു വേണ്ടി അറ്റോര്‍ണി ജനറല്‍ ജി.ഇ. വഹന്‍വതി കോടതിയെ അറിയിച്ചിരുന്നത്.












Click it and Unblock the Notifications