കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബറി മസ്ജിദ്: അദ്വാനിയ്ക്ക് നോട്ടീസ്

  • By Lakshmi
Google Oneindia Malayalam News

Advani
ദില്ലി: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ എല്‍.കെ. അദ്വാനി, ശിവസേന നേതാവ് ബാല്‍ താക്കറെ എന്നിവര്‍ അടക്കമുള്ള 20 നേതാക്കള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.

അദ്വാനിക്കു പുറമെ മുതിര്‍ന്ന ബിജെപി നേതാക്കളായ മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി തുടങ്ങിയവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

ബാബറി കേസില്‍ 21 നേതാക്കളെ വിചാരണ ചെയ്യാന്‍ അനുമതി തേടി സിബിഐ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നോട്ടീസ്. നേതാക്കളെ കുറ്റവിമുക്തരാക്കിയത് ശരിവച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്.

ബാബറി മസ്ജിദ് തകര്‍ത്തുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ നേതാക്കളെ കുറ്റവിമുക്തരാക്കിയ വിചാരണ കോടതി വിധി അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബഞ്ച് ശരിവച്ചിരുന്നു.

അലഹബാദ് ഹൈക്കോടതി വിധിവന്ന് ഒന്‍പത് മാസത്തിനു ശേഷം ഫിബ്രവരി 18 നാണ് ഈ വിശയത്തില്‍ സിബിഐ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഹൈക്കോടതി വിധിക്കെതിരെ 90 ദിവസത്തിനകം അപ്പീല്‍ നല്‍കേണമെന്നാണ് നിയമം. അപ്പീല്‍ നല്‍കാന്‍ വൈകിയത് വിശദീകരിച്ച് സിബിഐ സുപ്രീം കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കിയിരുന്നു.

ഗൂഢാലോചനയില്‍ ഇവര്‍ക്കു പങ്കുണ്ടെന്നും തെറ്റായ നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണു ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധിയെന്നും സിബിഐ ആരോപിച്ചു. ഇതു പരിഗണിച്ചാണ് ജസ്റ്റീസ് ബി.എസ്. സിര്‍ഫുര്‍ക്കര്‍ ജസ്റ്റീസ്, ടി.എസ്. താക്കൂര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് നേതാക്കള്‍ക്ക് നോട്ടീസ് അയച്ചത്.

English summary
The Supreme Court today issued notices to BJP leaders L.K. Advani and Murli Manohar Joshi, Shiv Sena supremo Bal Thackeray and 20 others on demolition of Babari Masjid in 1992,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X