Get Updates
Get notified of breaking news, exclusive insights, and must-see stories!

മൊബൈല്‍ ഇല്ലാത്ത സ്ത്രീയുടെ പേരില്‍ 117 സിംകാര്‍ഡ്

ദില്ലി: ഒരു മൊബൈല്‍ ഫോണ്‍ പോലും ഉപയോഗിക്കാത്ത സ്ത്രീയുടെ പേരില്‍ 117 സിം കാര്‍ഡുകള്‍. ടെലികോം വകുപ്പ് ഉപഭോക്താക്കളുടെ വിലാസം പരിശോധിക്കുന്നതിനിടെയാണ് ഈ സംഭവം പുറത്തുവന്നത്. അന്വേഷണത്തില്‍ ഒരു നമ്പര്‍ പോലും ഇവര്‍ ഉപയോഗിക്കുന്നില്ലെന്നും ഒന്നിനുവേണ്ടിയും ഇവര്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നും വ്യക്തമായി. സ്ത്രീയുടെ പേരും വിവരങ്ങളും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള 34കാരിയായ ഇവരെ ഭര്‍ത്താവ് ഉപേക്ഷിച്ചതാണ്. ഇപ്പോള്‍ ഇവര്‍ ടര്‍ക്കമാന്‍ ഗേറ്റില്‍ സഹോദരനോടൊപ്പമാണ് താമസിക്കുന്നത്. പരിശോധനയില്‍ ഇവരുടെ പേരില്‍ 117 നമ്പറുകള്‍ നിലവിലുള്ളകാര്യം കണ്ടെത്തിയതിന് പി്ന്നാലെ ഉദ്യോഗസ്ഥര്‍ ഇവരുടെ വീട്ടില്‍ എത്തി. അപ്പോഴാണ് ഇവര്‍ക്ക് മൊബൈല്‍ ഫോണ്‍ ഇല്ലെന്നകാര്യവും ഇവര്‍ സിംകാര്‍ഡുകള്‍ക്ക് അപേക്ഷിച്ചിട്ടില്ലെന്നകാര്യവും വ്യക്തമായത്.

ഈ സ്ത്രീയുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ആരെങ്കിലും നിരവധി കണക്ഷനുകള്‍ നേടിയെടുത്തതാകാമെന്നാണ് ടെലികോം അധികൃതരുടെ നിഗമനം. ഏതെങ്കിലും ആവശ്യത്തിനായി തിരച്ചറിയില്‍ കാര്‍ഡിന്റെ പകര്‍പ്പ് എടുത്തുനല്‍കിയ കടക്കാരായിരിക്കും ഇതിന് പിന്നിലെന്നും അധികൃതര്‍ സംശയിക്കുന്നുണ്ട്.

അതിനിടെ വരിക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി മൊബൈല്‍ കമ്പനികള്‍ തന്നെ ഏജന്റുമാരെ ഉപയോഗിച്ച് നടത്തിയ തട്ടിപ്പാണോയിതെന്നകാര്യത്തിലും അന്വേഷണം നടക്കുകയാണ്.

സംഭവത്തെ തുടര്‍ന്ന് 117 നമ്പറുകളും പൊലീസ് വിച്ഛേദിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ചുള്ള വിശദ റിപ്പോര്‍ട്ട് സുരക്ഷാ ഏജന്‍സികള്‍ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+