കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീറ്റുവിഭജനം: കോണ്‍ഗ്രസിന് ഡിഎംകെ ഭീഷണി

  • By Lakshmi
Google Oneindia Malayalam News

Karunanidhi
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് പങ്കുവെക്കുന്നതിനെ ചൊല്ലിയുള്ള ഡിഎംകെ കോണ്‍ഗ്രസ് തര്‍ക്കം രൂക്ഷമാകുന്നു.

അവകാശപ്പെട്ട സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ഡിഎംകെ ഭീഷണിഉയര്‍ത്തിയിരിക്കുകയാണ്. സീറ്റുവിഭജനത്തിന്റെ കാര്യവും തര്‍ക്കം തുടര്‍ന്നാല്‍ പിന്തുണപിന്‍വലിക്കാനുള്ള തീരുമാനവും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിക്കാനും ചര്‍ച്ച നടത്താനുമായി ടിആര്‍ ബാലുവിനെ നിയോഗിച്ചിരിക്കുകയാണ്. ബാലു സോണിയയുമായി ശനിയാഴ്ച തന്നെ ചര്‍ച്ച നടത്തും.

സോണിയ ഗാന്ധിക്കു പുറമേ പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രി പ്രണബ് മുഖര്‍ജിയെയും ബാലു കാണുന്നുണ്ട്. വൈകിട്ടു ചേരുന്ന പാര്‍ട്ടി ഉന്നതയോഗത്തില്‍ സഖ്യം തുടരണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും.

തമിഴ്‌നാട്ടിലെ 234 സീറ്റുകളില്‍ 60 എണ്ണം കോണ്‍ഗ്രസിന് നല്‍കാമെന്ന് ഡിഎംകെ സമ്മതിച്ചിരുന്നു. എന്നാല്‍ വ്യാഴാഴ്ച മൂന്നു സീറ്റുകള്‍കൂടി കോണ്‍ഗ്രസ് അധികമായി ആവശ്യപ്പെട്ടതാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്.

സീറ്റുവിഭജവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിയുമായുള്ള ചര്‍ച്ചകള്‍ക്ക് ഫലം കാണാത്തതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ കോണ്‍ഗ്രസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ഗുലാം നബി അസാദ് ദില്ലിയിലേയ്ക്ക് മടങ്ങിയിരുന്നു.

കഴിഞ്ഞ തവണ വിജയിച്ച 48 സീറ്റുകള്‍ക്കു പുറമേ കൂടുതല്‍ സീറ്റുകള്‍ വേണമെന്നും മുന്നണി വിജയിച്ചാല്‍ അധികാരം പങ്കിടണമെന്നുമുള്ള കോണ്‍ഗ്രസിന്റെ ആവശ്യം ഡിഎംകെയുമായുള്ള ഏഴുവര്‍ഷത്തെ ബന്ധത്തിനാണ് ഉലച്ചിലുണ്ടാക്കുന്നത്.

ശനിയാഴ്ച അവസാനിച്ച മൂന്നാംഘട്ട ചര്‍ച്ചയിലും സമവായത്തില്‍ എത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസുമായുള്ള സഖ്യം അവസാനിപ്പിക്കാന്‍ ഡി.എം.കെ ഏറെക്കുറെ തീരുമാനിച്ചതായാണ് വരുന്ന റിപ്പോര്‍ട്ടുകള്‍.

കോണ്‍ഗ്രസിന് 60 സീറ്റുകള്‍ നല്‍കാന്‍ തയ്യാറാണെന്നും എന്നാല്‍ ആവശ്യപ്പെടുന്നപോലെ 63 സീറ്റ് നല്‍കാന്‍ കഴിയില്ലെന്ന് കരുണാനിധി അസന്നിഗ്ധമായി അറിയിച്ചു. രണ്ടു കക്ഷികളും തമ്മിലുള്ള ധാരണയനുസരിച്ച് 51 സീറ്റുകള്‍ മാത്രമേ നല്‍കേണ്ടതുള്ളൂ.

എന്നാല്‍ 63 സീറ്റ് ആവശ്യപ്പെടുന്നതിന്റെ ഔചിത്യം വ്യക്തമല്ല. ഏപ്രില്‍ 13നാണ് തമിഴ്‌നാട് തെരഞ്ഞെടുപ്പ്. ആകെയുള്ള 234 സീറ്റുകളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പില്‍ മെയ് 13 ഫലപ്രഖ്യാപനമുണ്ടാകും.

ഇതിനിടെ തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുകയെന്ന ഉദ്ദേശത്തോടെ പ്രതിപക്ഷ കക്ഷിയായ എഐഡിഎംകെയും ചലച്ചിത്രതാരം വിജയകാന്തിന്റെ ഡിഎംഡികെയുമായി സഖ്യം ഉണ്ടാക്കിയിട്ടുണ്ട്.

English summary
The stalemate between the DMK and the Congress over their seat sharing for the assembly election continued on Friday. Sections of the DMK were surprised at the latest demand of the Congress that constituencies allotted to it should be specified in the seat-sharing agreement itself.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X