അരുണയ്ക്ക് ദയാവധത്തിന് അനുമതിയില്ല

ജീവച്ഛവമായി കഴിയുന്ന അരുണയെ മരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എഴുത്തുകാരിയായ പിങ്കി വിരാനിയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
രാജ്യത്ത് ദയാവധം അനുവദിക്കാനാവില്ലെന്ന് ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീം കോടതി വ്യക്തമാക്കി.
മുംബൈയിലെ കിംഗ് എഡ്വേഡ് സ്മാരക ആശുപത്രിയിലെ ജീവനക്കാരന്‍ ബലാത്സംഗംചെയ്യാന്‍ ശ്രമിക്കുന്നതിനെടായണ് അരുണയ്ക്ക് മാരകമായി പരുക്കേറ്റത്.
നായ്ക്കളെ കെട്ടുന്ന ചങ്ങല അരുണയുടെ കഴുത്തില്‍ മുറുക്കി വലിക്കുകയായിരുന്നു ഇയാള്‍. തുടര്‍ന്ന് തലച്ചോറിലേക്കുള്ള വായുസഞ്ചാരം തടസ്സപ്പെടുകയും തലച്ചോറിന്റെ പ്രവര്‍ത്തനം ഏറെക്കുറെ നിലച്ച മട്ടിലാവുകയും ചെയ്തു.
ഇപ്പോള്‍ അറുപത് വയസ്സുള്ള അരുണയ്ക്ക് ഇപ്പോള്‍ കാഴ്ചശക്തിയും കേള്‍വിശക്തിയുമില്ല. ഭക്ഷണം ജ്യൂസ് രൂപത്തിലാക്കിയാണ് നല്‍കുന്നത്. ഈ അവസ്ഥയില്‍ ദയാവധത്തിനു അനുവദിക്കണമെന്നാണ് പിങ്കി വിരാനി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. നഴ്‌സായിരുന്ന അരുണ കര്‍ണാടകയിലെ ഷിമോഗ സ്വദേശിനിയാണ്.
ഭരണഘടനയിലോ ക്രിമിനല്‍ ചട്ടങ്ങളിലോ ദയാവധത്തിന് വ്യവസ്ഥയില്ലെന്ന കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ഗുലാം ഇ. വഹന്‍വതിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഈ ആനുകൂല്യം ദുരുപയോഗം ചെയ്യാന്‍ ചെറിയൊരംശമെങ്കിലും സാധ്യതയുണ്ടെങ്കില്‍ അനുമതി നല്‍കരുതെന്നും അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
കോടതിയെ സഹായിക്കുന്നതിന് നിയമിച്ച അഭിഭാഷകനായ മുന്‍ സോളിസിറ്റര്‍ ജനറല്‍ ടി. ആര്‍. അന്ത്യാര്‍ജുന അഞ്ച് നിര്‍ദേശങ്ങളാണ് കോടതിക്ക് നല്‍കിയത്.
ഒന്ന് അരുണാ ഷൗണ്‍ബാഗിന്റെ ആഗ്രഹം എന്താണെന്ന് വ്യക്തമല്ല. രണ്ട് അവരുടെ യഥാര്‍ഥ പ്രതിനിധി ആരാണെന്ന് കണ്ടെത്തണം. മൂന്ന് 37 കൊല്ലമായി അവരെ പരിചരിക്കുന്ന നഴ്‌സുമാരും ജീവനക്കാരുമാണ് അതിനര്‍ഹര്‍ എന്ന് കരുതാം. നാല് ആ സാഹചര്യത്തില്‍ ആശുപത്രി ഡീനിനെ അവരുടെ യഥാര്‍ഥപ്രതിനിധിയായി കരുതണം.അഞ്ച്അരുണയുടെ ജീവന്‍ നിലനിര്‍ത്തുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കണം.
അരുണയെ ചികിത്സിക്കുന്ന കിംഗ് എഡ്വേഡ് ആശുപത്രി അധികൃതരും ഇതേ നിലപാടുതന്നെയാണ് എടുത്തത്. 37 കൊല്ലമായി അരുണയെ ആശുപത്രിയിലെ നഴ്‌സുമാരും മറ്റും കാര്യമായാണ് ശുശ്രൂഷിക്കുന്നതെന്ന് അവര്‍ ജസ്റ്റിസുമാരായ മാര്‍ക്കണ്ഡേയ കട്ജു, ഗ്യാന്‍ സുധ മിശ്ര എന്നിവരടങ്ങിയ ബെഞ്ചിനെ അറിയിച്ചിരുന്നു. സ്വഭാവിക മരണത്തിന് അവര്‍ക്ക് അവകാശമുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് കോടതി ദയാവധഹര്‍ജി നിരസിച്ചത്.
'അരുണയുടെ കഥ' എന്ന പേരില്‍ പിങ്കി വിരാനി എഴുതിയ പുസ്തകം ഏറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications