Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമയും ടിവിയും കോണ്ടവും വേണ്ടെന്ന് ജാമിയത്

ദില്ലി: മസ്ലീം യുവാക്കള്‍ ടിവിയും സിനിമയും കാണരുതെന്നും പ്രമുഖ മുസ്ലീം സംഘടനയായ ജാമിയത് ഉലെമ ഇ ഹിന്ദ്.

കോണ്ടം ഉപയോഗമാണ് ലൈംഗിക അരാജകത്വത്തിന് പ്രധാന കാരണമെന്നും ജാമിയത്് ഉലെമ അധികൃതര്‍ പാസാക്കിയ പ്രമേയത്തില്‍ പറയുന്നു. യുവാക്കള്‍ മതപരമായ ആചാരങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന്് നിരീക്ഷിക്കാന്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും നോവാത്ഥാന സമിതികള്‍ രൂപികരിക്കുമെന്നും പ്രമേയത്തില്‍ പറയുന്നു.

മുസ്ലീം യുവാക്കള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്നതിനെ കുറിച്ചും മുസ്ലീം സമുദായം പാശ്ചാത്യ സംസ്‌കാരത്തിനു പിന്നാലെ പായുന്നതിനെ കുറിച്ചും പ്രമേയത്തില്‍ ഉത്കണ്ഠ പ്രകടിപ്പിക്കുന്നുണ്ട്. ആര്‍ഭാട കല്യാണങ്ങളും സ്ത്രീധനം നല്‍കുന്ന രീതി എന്നിവ അവസാനിപ്പിക്കണം എന്നും ജാമിയത് ഉലെമ ഇ ഹിന്ദ് പാസാക്കിയ പ്രമേയത്തില്‍ പറയുന്നു.

ജാമിയതിന്റെ കര്‍ശനമായ നിര്‍ദ്ദേശത്തിനെതിരെ മുസ്ലീം ബുദ്ധിജീവികള്‍ രംഗത്തെത്തിയിട്ടുണ്ട്. 'പീസ് ടിവി', 'വിന്‍ ടിവി' തുടങ്ങിയ ചാനലുകള്‍ മുസ്ലീം ജീവിത ശൈലി പ്രചരിപ്പിക്കുന്നവയാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ടിവി പരിപാടികള്‍ എല്ലാം തള്ളിക്കളയാന്‍ കഴിയില്ല എന്നും ആവശ്യമുള്ളവ തെരഞ്ഞെടുക്കുകയാണ് വേണ്ടതെന്നുമാണ് ഇവരുടെ പക്ഷം.

എയിഡ്‌സ് തടയാനെന്ന മട്ടില്‍ കോണ്ടം പ്രചരിപ്പിക്കുന്നത് ലൈംഗിക അരാജകത്വത്തിന്റെ പ്രധാന കാരണമാണെന്ന് പറയുന്നതും അംഗീകരിക്കാനാവില്ല എന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+