പെണ്‍വാണിഭം: പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പിടിയില്‍
പറവൂര്‍: പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ മാതാപിതാക്കളുടെ ഒത്താശയോടെ പീഡിപ്പിച്ച കേസില്‍ മൂന്നുപേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. സിനിമാ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പെരുമ്പാവൂര്‍ അറക്കപ്പടി കണ്ണാടിപടി വീട്ടില്‍ ബിജു (35), എല്‍.ഐ.സി ഏജന്റ് ഇടുക്കി സ്വദേശി മനു എന്ന മനോജ് (42), പ്രധാന ഇടനിലക്കാരി കോയമ്പത്തൂര്‍ സ്വദേശി ഷാജിയുടെ ഭാര്യ ജെസിയെന്ന ജെസിമോള്‍ (36) എന്നിവരെയാണ് പറവൂര്‍ സിഐ കെ.ജി. ബാബു കുമാര്‍ അറസ്റ്റ് ചെയ്തത്.
മാടമ്പി, പ്രമാണി എന്നീ ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായിരുന്നു അറസ്റ്റിലായ ബിജു. പറവൂരില്‍ ചിത്രീകരിച്ച 'പ്രമാണിയുടെ സെറ്റിലേക്ക് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ തരപ്പെടുത്തിക്കൊടുത്ത പെണ്‍കുട്ടിയുടെ പിതാവ് വാണിയക്കാട് ചൗതിപ്പറമ്പില്‍ സുധീര്‍ സുഹൃത്തായ ബിജുവിന് മകളെ നല്‍കുകയായിരുന്നു.
പിന്നീട് ബിജുവിന്റെ സുഹൃത്തും എല്‍.ഐ.സി ഏജന്റുമായ മനോജിന്റെ വാടകവീട്ടില്‍ കൊണ്ടുപോയി പെണ്‍കുട്ടിയെ മൂന്നു ദിവസം പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. ഇതിനു മുന്‍പ് സുധീറിന്റെ കൊച്ചിയിലെ സുഹൃത്തും പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു. ഇയാള്‍ക്കായി തിരച്ചില്‍ നടത്തിവരികയാണ്.
ബിജുവിന്റെ ഒത്താശയോടെയാണ് പെണ്‍കുട്ടിയെ മനുവിന്റെ വീട്ടിലെത്തിച്ചത്. കോയമ്പത്തൂരില്‍ സ്ഥിര താമസക്കാരിയും പ്രധാന ഇടനിലക്കാരിയുമായ ജെസിക്ക് പെണ്‍കുട്ടിയെ പിതാവ് സുധീര്‍ മാസങ്ങള്‍ക്കുമുമ്പ് കോയമ്പത്തൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ച് വില്‍ക്കുകയായിരുന്നു.പെണ്‍കുട്ടിയെ പീഡിപ്പിച്ച കൂടുതല്‍ പേരെക്കുറിച്ചും ഇടനിലക്കാരായി പ്രവര്‍ത്തിച്ചവരെപ്പറ്റിയും സൂചന ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത സുധീറിനെ കോടതി റിമാന്‍ഡ് ചെയ്തു. അമ്മ സുബൈദയെ ജാമ്യത്തില്‍ വിട്ടു. പീഡിപ്പിക്കുന്ന വിവരം പെണ്‍കുട്ടി പറഞ്ഞിട്ടും പുറത്തറിയിച്ചില്ലെന്ന കാരണത്താലായിരുന്നു സുബൈദയുടെ അറസ്റ്റ്.












Click it and Unblock the Notifications