കോട്ടയം പട്ടികയില്‍ രവിയുടെ മകളുടെ പേരില്ല
കോട്ടയം: തിരഞ്ഞെടുപ്പില്‍ കേന്ദ്രപ്രവാസി മന്ത്രി വയലാര്‍ രവിയുടെ മകള്‍ ഡോക്ടര്‍ ലക്ഷ്മി മത്സരിക്കുമെന്ന അഭ്യൂഹത്തിനിടെ ലക്ഷമിയുടെ പേരില്ലാതെ കോട്ടയം ഡിസിസി സ്ഥാനാര്‍ത്ഥി പട്ടിക കെപിസിസിയ്ക്ക് സമര്‍പ്പിച്ചു.
ഇതിനിടെ ലക്ഷ്മിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് രവിയുടെ അഭിപ്രായം തേടുമെന്ന് ഡിസിസി പ്രസിഡന്റ് കെസി ജോസഫ് പറഞ്ഞു.
ഡിഡിസി യോഗത്തിനിടെ ലക്ഷ്മിയുടെ പേര് സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ചേര്‍ക്കുന്നത് സംബന്ധിച്ച് ചര്‍ച്ചവന്നപ്പോള്‍ ഒരുപക്ഷം ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ലക്ഷ്മിയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനോട് യൂത്ത് കോണ്‍ഗ്രസിന് കടുത്ത എതിര്‍പ്പുണ്ട്.
അതേസമയം ലക്ഷ്മി കോട്ടയത്ത് മത്സരിക്കുമോ എന്ന ചോദ്യത്തിന്, ഞങ്ങളുടെ കുടുംബം രാഷ്ട്രീയമുള്ള കുടുംബമാണെന്നാണ് വെള്ളിയാഴ്ച വയലാര്‍ രവി പ്രതികരിച്ചത്.
കോട്ടയം സീറ്റിനോട് വൈകാരികമായൊരു ബന്ധമുണ്ടെന്നും 40 വര്‍ഷത്തിനു ശേഷം മേഴ്‌സി രവി പിടിച്ചെടുത്ത സീറ്റാണതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സീറ്റുകള്‍ വിലയിരുത്തി വിജയസാധ്യത നോക്കി മകളുടെ കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യൂത്ത് കോണ്‍ഗ്രസുകാര്‍ സീറ്റിനുവേണ്ടി വാദിക്കുമ്പോള്‍ മകളെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ വിമര്‍ശനം ഉയരില്ലേ എന്ന ചോദ്യത്തിന് എല്ലാവര്‍ക്കും എല്ലാ കാര്യത്തിലും യോജിപ്പ് വേണമെന്നില്ലെന്നായിരുന്നു രവിയുടെ മറുപടി.












Click it and Unblock the Notifications