മന്‍മോഹന്‍ സിങിന്റെ ക്രിക്കറ്റ് നയതന്ത്രം

മത്സരം കാണാന്‍ താനും എത്തുന്നുണ്ടെന്നും ഇരുവര്‍ക്കുമെഴുതിയ കത്തില്‍ മന്‍മോഹന്‍ പറഞ്ഞു. മത്സരം ലോകകപ്പിലെ ഏറ്റവും മികച്ചതും ആവേശകരവുമായിരിക്കുമെന്നും അന്തിമമായി ക്രിക്കറ്റിന്റെ വിജയമായിരിക്കുമെന്നും മന്‍മോഹന്‍ പറഞ്ഞു. ഇന്ത്യയില്‍ നടക്കുന്ന മത്സരം കാണാന്‍ പാക് രാഷ്ട്രത്തലവന്മാരെ ക്ഷണിക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപാകാനും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുമാണ് പ്രധാനമന്ത്രിയുടെ നീക്കം.
മന്‍മോഹന്റെ ക്ഷണം സ്വീകരിച്ചതായി പാക് അധികൃതര്‍ വ്യക്തമാക്കി. ഗിലാനി ഇപ്പോള്‍ പാകിസ്താനില്‍ ഇല്ലെന്നും അദ്ദേഹം തിരിച്ചത്തിയ ശേഷം ഇതു സംബന്ധിച്ച തീരുമാനം കൈക്കൊള്ളുമെന്നും അധികൃതര്‍ അറിയിച്ചു. മന്‍മോഹന്റെ ക്ഷണം സ്വാഗതം ചെയ്യുന്നതായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡും വ്യക്തമാക്കി.
മുംബൈ ഭീകരാക്രമണങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ മണ്ണില്‍ നടക്കുന്ന ആദ്യ ഇന്ത്യ-പാക് പോരാട്ടമാണിത്. അതുകൊണ്ടുതന്നെ ക്രിക്കറ്റ് കളിയെന്നതിനപ്പുറം ഈ മത്സരത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യവും കല്‍പ്പിക്കപ്പെടുന്നുണ്ട്.
ഇന്ത്യയും പാകിസ്താനും എപ്പോള്‍ ഏറ്റുമുട്ടിയാലും മത്സരഫലം ഇരുരാജ്യങ്ങളുടെയും അഭിമാനപ്രശ്‌നം കൂടിയാണ്. എന്നാല്‍ ലോകകപ്പ് മത്സരങ്ങളില്‍ ഇന്ത്യ ഇതുവരെ പാകിസ്താന് മുന്നില്‍ മുട്ടുമടക്കിയിട്ടില്ല.












Click it and Unblock the Notifications