Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എഫ്‌ഐക്കാര്‍ ഭീഷണിപ്പെടുത്തുന്നു: സിന്ധു ജോയ്

Sindhu Joy
തിരുവനന്തപുരം: സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍പ്പിന്നെ തന്റെ ഫോണിലേയ്ക്ക് നിരന്തരമായി ഭീഷണി കോളുകള്‍ വരുന്നുവെന്ന് സിന്ധു ജോയ്.

എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് ഭീഷണിപ്പെടുത്തിക്കൊണ്ട് ഫോണ്‍ ചെയ്യുകയും സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്യുന്നതെന്ന് സിന്ദു പറഞ്ഞു. വെള്ളിയാഴ്ച ഇന്ദിരാഭവനില്‍ നടന്ന പുസ്തകപ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.

സിപിഎം വിടാനുള്ള കാരണം അവര്‍ വീണ്ടും വിശദീകരിച്ചു. ഭീഷണികാരണം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യേണ്ട അവസ്ഥയിലാണ് കാര്യങ്ങള്‍. ഇത് ഏതറ്റം വരെ പോകുമെന്ന് നോക്കിയശേഷം പരാതിനല്‍കുന്ന കാര്യം ആലോചിക്കും-സിന്ധു പറഞ്ഞു.

കോണ്‍ഗ്രസിനുവേണ്ടി എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിനിറങ്ങും. ഇതിന് കെപിസിസിയുടെ അനുമതി ലഭിച്ചിട്ടുണ്ട്. എന്റെ വളര്‍ച്ച അനവസരത്തിലുണ്ടായതല്ല. 1993മുതല്‍ സജീവമായി സിപിഎമ്മില്‍ പ്രവര്‍ത്തിച്ച എനിക്ക് സ്വാഭാവികമായി കാലാകാലങ്ങളില്‍ ലഭിക്കേണ്ട അംഗീകാരങ്ങള്‍ മാത്രമേ ലഭിച്ചിട്ടുള്ളു- സിന്ധു പറഞ്ഞു.

പി റഹീമിന്റെ കെപിസിസി പ്രസിദ്ധീകരിക്കുന്ന കോളിളക്കം സൃഷ്ടിച്ച കസ്റ്റഡി മരണങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ പങ്കെടുക്കാനാണ് സിന്ധു കെപിസിസി ആസ്ഥാനത്തെത്തിയത്. സിന്ധുവിന് ഇവിടെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. ത്രിവര്‍ണ ഷാള്‍ അണിയിച്ചാണ് നേതാക്കള്‍ സിന്ധുവിനെ സ്വീകരിച്ചത്.

പുസ്തകം വക്കം പുരുഷോത്തമനില്‍ നിന്ന് ഏറ്റുവാങ്ങി പ്രകാശനം ചെയ്തതും സിന്ധു ജോയിയാണ്. മൂന്നു മണിക്കൂറിലേറെ കെപിസിസി ഓഫിസില്‍ ചെലവഴിച്ച സിന്ധു വൈകിട്ട് ചാത്തന്നൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബിന്ദു കൃഷ്ണയുടെ തിരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ ഉത്ഘാടനം ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+