Get Updates
Get notified of breaking news, exclusive insights, and must-see stories!

സമര്‍പ്പിക്കപ്പെട്ടത് 1373 പത്രികകള്‍

Kerala Election
തിരുവനന്തപുരം: നിയമസഭാതിരഞ്ഞെടുപ്പിനുള്ള പത്രികാസമര്‍പ്പണം ശനിയാഴ്ച പൂര്‍ത്തിയായി. സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലായി 1373 പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്.

ശനിയാഴ്ചമാത്രം 550 ഓളം പത്രികകള്‍ ലഭിച്ചു. സൂക്ഷ്മപരിശോധനയ്ക്കുശേഷം 28ന് അന്തിമപട്ടിക പ്രസിദ്ധീകരിക്കും. പിന്‍വലിക്കാനുള്ള അവസാനതീയതി 30 ആണ്. ഇതോടെ നിയമസഭയിലേയ്ക്കുള്ള മത്സരത്തിന്റെ അന്തിമ ചിത്രം ലഭ്യമാകും. ഏപ്രില്‍ പതിമൂന്നിനാണ് വോട്ടെടുപ്പ്, മേയ് 13 നു വോട്ടെണ്ണല്‍ നടക്കും.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പത്രികകള്‍ സമര്‍പ്പിക്കപ്പെട്ട ജില്ല തിരുവനന്തപുരമാണ് (153). എറ്റവും കുറവ് വയനാടാണ് (24). ഏറ്റവും കൂടുതല്‍ പുരുഷന്‍മാര്‍ പത്രിക നല്‍കിയത് മലപ്പുറത്തും തിരുവനന്തപുരത്തുമാണ് (141 പേര്‍ വീതം). സ്ത്രീകള്‍ കൂടുതല്‍ തിരുവനന്തപുരത്താണ് (12). 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൊത്തം 1273 പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. ഇത്തവണ 100 സ്ഥാനാര്‍ഥികള്‍ അധികമായി രംഗത്തുവന്നു.

പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, സി.എം.പി നേതാവ് എം.വി.രാഘവന്‍ എന്നിവരാണ് ശനിയാഴ്ച പത്രിക സമര്‍പ്പിച്ചവരില്‍ പ്രമുഖര്‍.

ഇത്തവണ വോട്ട് ചെയ്യാന്‍ വോട്ടര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍ബ്ബന്ധമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലേതുപോലെ മറ്റു രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാന്‍ അനുവദിക്കില്ല.

വോട്ടെടുപ്പിനു മുമ്പു കമ്മിഷന്‍തന്നെ ഫോട്ടോ പതിച്ച വോട്ടേഴ്‌സ് സ്ലിപ് എല്ലാ വോട്ടര്‍മാരുടെയും വീടുകളില്‍ എത്തിക്കുമെന്നതിനാല്‍ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കാന്‍ കഴിയാത്തവര്‍ക്ക് അംഗീകൃത വോട്ടേഴ്‌സ് സ്ലിപ് ഹാജരാക്കി സമ്മതിദാനാവകാശം രേഖപ്പെടുത്താം. പ്രവാസി വോട്ടര്‍മാര്‍ അസല്‍ പാസ്‌പോര്‍ട്ട് തിരിച്ചറിയല്‍ രേഖയായി ഹാജരാക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+