മൊഹാലി സ്റ്റേഡിയത്തിന് ചുറ്റും മിസൈലുകള്‍

വിമാനവേധ മിസൈലുകളും യന്ത്രവല്‍കൃത (റോബോട്ടിക്) ബോംബ് ഡിസ്‌പോസല്‍ സ്‌ക്വാഡും ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ആകാശമാര്‍ഗമുള്ള തീവ്രവാദ ആക്രമണം പ്രതിരോധിക്കാനാണ് വിമാനവേധ മിസൈലുകള്‍ വിന്യസിച്ചിരിക്കുന്നത്. കളി നടക്കുന്ന മൊഹാലി സ്റ്റേഡിയത്തിന് ചുറ്റും മിസൈലുകള്‍ വിന്യസിച്ചുകഴിഞ്ഞു. സൈന്യത്തിന്റെ പശ്ചിമ കമാന്‍ഡിന്റെ നേതൃത്വത്തിലാണ് മിസൈല്‍ വിന്യസിച്ചിരിക്കുന്നത്. ഇതിന്റെ പൂര്‍ണനിയന്ത്രണം സൈന്യത്തിനായിരിക്കും.
ഉഗ്രസ്‌ഫോടക വസ്തുക്കള്‍ കണ്‌ടെത്താന്‍ ശേഷിയുള്ള ബ്രട്ടീഷ് നിര്‍മിത യന്ത്രവല്‍കൃത സംവിധാനമാണ് സുരക്ഷയുടെ മറ്റൊരു പ്രത്യേകത. ചെറുവാഹനങ്ങളുടെ മോഡലിലുള്ളതാണ് റിമോട്ട് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന ഈ സംവിധാനം.
മത്സരം കാണാനായി പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയും അമ്പത് പ്രതിനിധികളും നാളെ രാവിലെ മൊഹാലിയിലെത്തും. അയ്യായിരത്തോളം പാക് ക്രിക്കറ്റ് പ്രേമികള്‍ക്കും ഇന്ത്യ വിസ അനുവദിച്ചിട്ടുണ്ട്. പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനൊപ്പം സോണിയാഗാന്ധിയും മത്സരം കാണാനെത്തുന്നുണ്ട്.












Click it and Unblock the Notifications