കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമചന്ദ്രന്‍ മാസ്റ്ററെ കോണ്‍ഗ്രസ് പുറത്താക്കും ?

  • By Lakshmi
Google Oneindia Malayalam News

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരസ്യമായി അഴിമതി ആരോപണം ഉന്നയിച്ച മുന്‍ മന്ത്രി കെകെ രാമചന്ദ്രന്‍ മാസ്റ്ററെക്കൊണ്ട് പരാമര്‍ശം തിരുത്തിക്കാന്‍ പാര്‍ട്ടിയില്‍ തിരക്കിട്ട ശ്രമം നടക്കുന്നു.

ഉമ്മന്‍ചാണ്ടിയ്ക്കും രമേശ് ചെന്നിത്തലയ്ക്കും എതിരായി പറഞ്ഞ കാര്യങ്ങളേക്കാള്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ ഓഫീസിനെതിരെ ഉന്നയിച്ച കടുത്ത ആരോപണങ്ങളാണ് കേരള ഘടകത്തെ ചൊടിപ്പിച്ചിരിക്കുന്നത്. ഇത് തിരുത്തിക്കാനാണ് കാര്യമായ ശ്രമം നടക്കുന്നത്.

ഇതിനായി പാര്‍്ട്ടി നേതൃത്വം മാസ്റ്റര്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരോപണം പിന്‍വലിക്കാന്‍ മാസ്റ്റര്‍ വഴങ്ങിയില്ലെങ്കില്‍ ഫലം പുറത്താക്കലായിരിക്കുമെന്നും സൂചനയുണ്ട്.

ടൈറ്റാനിയവുമായി ബന്ധപ്പെട്ട ചില വഴിവിട്ട ഇടപാടുകള്‍ക്ക് കൂട്ടുനില്‍ക്കാന്‍ തയ്യാറാകാതിരുന്നതിനു തന്നെ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഭീഷണിപ്പെടുത്തിയെന്നും സോണിയയുടെ ഓഫീസില്‍ രണ്ടുപേര്‍ക്കും വേണ്ടി കോക്കസ് പ്രവര്‍ത്തിക്കുന്നുണ്ടെന്നുമാണ് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞത്.

വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതു മാറ്റിപ്പറയാന്‍ തയ്യാറല്ലെന്ന നിലപാടിലാണ് മാസ്റ്റര്‍. സോണിയയുടെ ഓഫീസിനെ അപമാനിക്കുകയും ആരോപണത്തിലേയ്ക്ക് വലിച്ചിഴയ്ക്കുകയും ചെയ്തുവെന്നു വരുത്തി പരമാവധി കടുത്ത നടപടി വാങ്ങിക്കൊടുക്കാനാണ് കെപിസിസി നേതൃത്വം ശ്രമിക്കുന്നതെന്നും സൂചനയുണ്ട്.

കഴിഞ്ഞ ദിവസം രാമചന്ദ്രന്‍ മാസ്റ്റര്‍ക്ക് കെപിസിസി ആക്റ്റിംഗ് പ്രസിഡന്റ് തലേക്കുന്നില്‍ ബഷീര്‍ നല്‍കിയ ഷോക്കോസ് നോട്ടീസില്‍ പറയുന്നത് പാര്‍ട്ടി നേതാക്കള്‍ക്ക് എതിരേ പരസ്യമായി അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് അപകീര്‍ത്തിപ്പെടുത്തി എന്നാണ്.

ഹൈക്കമാന്‍ഡിനെതിരേ പൊതുവെയും സോണിയയ്ക്കും രാഹുല്‍ ഗാന്ധിക്കും എതിരേ പ്രത്യേകിച്ചും പാര്‍ട്ടിക്കുള്ളിലോ പുറത്തോ നടത്തുന്ന പരാമര്‍ശങ്ങള്‍ അതീവഗുരുതരമായാണ് കോണ്‍ഗ്രസ് കാണുന്നത്. കേരളത്തില്‍തന്നെ അതിനുദാഹരണങ്ങളുമുണ്ട്.
മുതിര്‍ന്ന നേതാവായിരുന്ന കെ.കരുണാകരന്‍ ഹൈക്കമാന്‍ഡിന് കൂടുതല്‍ അനഭിമതനായത് കെപിസിസി നിര്‍വാഹക സമിതി യോഗത്തില്‍ അദ്ദേഹം സോണിയയെക്കുറിച്ച് നടത്തിയ മദാമ്മ പ്രയോഗത്തോടെയാണ്.

സോണിയയുടെ വിശ്വസ്ഥനായ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലിനെ അലുമിനിയം പട്ടേല്‍ എന്നു വിളിച്ചാണ് കെ.മുരളീധരന്‍ അപ്രീതി നേടിയത്.

സോണിയയുടെ ഓഫീസിനെക്കുറിച്ച് രാമചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞത് പ്രശ്‌നത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിലൂടെ പാര്‍ട്ടി നടപടിയ്ക്കു കാരണം അഴിമതി ആരോപണമല്ല, ഹൈക്കമാന്‍ഡിനെ അപമാനിച്ചതാണെന്നു വരുത്താന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വം.

മാസ്റ്റര്‍ക്കെതിരെ കടുത്തനടപടിയുണ്ടായാല്‍ അത് അഴിമതി ആരോപണത്തിന്റെ പേരിലാണെന്നുവന്നാല്‍ കോണ്‍ഗ്രസിന് അത് ക്ഷീണമുണ്ടാക്കും. മാസ്റ്ററെ രക്ഷിക്കാന്‍ എകെ ആ്ന്റണി ശ്രമിച്ചേയ്ക്കുമെന്ന് സൂചനയുണ്ടായിരുന്നു എന്നാല്‍ വെള്ളിയാഴ്ച മാസ്റ്റര്‍ പറഞ്ഞത് ശരിയായില്ലെന്ന് ആന്റണി പറഞ്ഞതോടെ ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ നിലപാടും വ്യക്തമായിക്കഴിഞ്ഞു.

English summary
Congress may sack it leader and Former Minister KK Ramachandran Master over his public statement against party and Sonia Gandhi's office, If Ramachandran Master denie to withdraw his statement.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X