Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞാന്‍ കരുണാകര ഭക്തന്‍: സലിം കുമാര്‍

Salim Kumar
തിരുവനന്തപുരം: യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പരിപാടികളില്‍ താരങ്ങളുടെ പടയാണ്, ജഗദീഷ്, സുരേഷ് ഗോപി എന്നുവേണ്ട ചെറുതും വലുതുമായ താരങ്ങള്‍ ഒട്ടേറെയുണ്ട് യുഡിഎഫിന് വേണ്ടി ജനങ്ങളെ ആകര്‍ഷിക്കാന്‍.

തിരുവനന്തപുരത്ത് വിമാനത്താവളത്തിനടുത്തുള്ള സുനാമി കോളനിയില്‍ വ്യാഴാഴ്ച ഒരു താരമെത്തി. അയാള്‍ സ്‌റ്റേജില്‍ നിന്നുകൊണ്ട് പതിവ് രീയില്‍ നിന്നും മാറി തിരഞ്ഞെടുപ്പില്‍ വോട്ട് കുത്തുന്നതിന് മുമ്പ് സ്ത്രീകള്‍ ഒരു കാര്യം വിളിച്ചുപറയണം, അല്ലയോ മുഖ്യാ സ്ത്രീകളോടല്ല പരാക്രമം വേണ്ടൂ... സംസാരിക്കുന്നയാളെ തിരിച്ചറിഞ്ഞതോടെ സ്ത്രീകള്‍ക്കിടയില്‍ ചിരിപ്പടക്കം പൊ്ട്ടാന്‍ തുടങ്ങി.

വെറുതെ നിന്നുകൊണ്ട് പോലും പ്രേക്ഷകരെ ചിരിച്ച് മണ്ണുകപ്പിക്കാന്‍ കഴിവുള്ള സാക്ഷാല്‍ സലിം കുമാറാണ് വേദിയില്‍. അദ്ദേഹത്തിന്റെ ഒരോ വാചകങ്ങളെയും സ്ത്രീകള്‍ വലിയ കയ്യടിയോടെയാണ് സ്വീകരിച്ചത്.

സിനിമയില്‍ ഞാന്‍ രാഷ്ട്രീയക്കാരനായും മന്ത്രിയായും പല വട്ടം അഭിനയിച്ചിട്ടുണ്ട്. അതൊക്കെ അലവലാതി രാഷ്ട്രീയക്കാരനായിട്ടാണ്. ജീവിതത്തില്‍ ഞാന്‍ ആദര്‍ശമുള്ള രാഷ്ട്രീയക്കാരനാണ്. കറകളഞ്ഞ കോണ്‍ഗ്രസുകാരനാണ് ഞാന്‍- സലിംകുമാര്‍ പറഞ്ഞു.

തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി വി.എസ്. ശിവകുമാറിന്റെ തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തില്‍ സലിംകുമാര്‍ പ്രസംഗിക്കുന്നുവെന്ന വാര്‍ത്ത പരന്നതോടെ സൂനാമി കോളനി നിറഞ്ഞു കവിഞ്ഞിരുന്നു.

പക്ഷേ സലിമിന്റെ ഫലിതം കേള്‍ക്കാന്‍ വന്നവര്‍ പക്ഷേ നിരാശനായി, നല്ല ഇരുത്തം വന്ന ഒരു രാഷ്ട്രീയക്കാരനായിരുന്നു ചടങ്ങില്‍ സലിം. കോണ്‍ഗ്രസുകാരനാണെങ്കിലും പത്തിരുപതു കൊല്ലമായി തിരഞ്ഞെടുപ്പിനു പ്രസംഗിച്ചിട്ട്. വടക്കേക്കരയില്‍ എം.ഐ. ഷാനവാസിനു വേണ്ടി പ്രചാരണത്തിനിറങ്ങിയതാണ് അവസാനത്തേത്. തെരുവുനാടകം കോണ്‍ഗ്രസിനു പറഞ്ഞതല്ല.

അന്നു കോണ്‍ഗ്രസിനു വേണ്ടി ഞാന്‍ തെരുവുനാടകവുമായെത്തി. ഇതുകണ്ട ലീഡര്‍ കെ. കരുണാകരന്‍ മാളയില്‍ ഇത് അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടു. അന്ന് അതിനു കഴിഞ്ഞില്ല. ആ കടം ഇത്തവണ വീട്ടും. ലീഡറുടെ മകന്‍ കെ. മുരളീധരന്റെ പ്രചാരണയോഗത്തില്‍ ഞാന്‍ പങ്കെടുക്കും - താരം പറഞ്ഞു.

സലിംകുമാര്‍ തുടര്‍ന്നു.മാര്‍ക്‌സിസ്റ്റ് കോട്ടയില്‍ വിരലിലെണ്ണാവുന്ന കോണ്‍ഗ്രസ് കുടുംബങ്ങളിലൊന്നിലാണു ഞാന്‍ ജനിച്ചത് എന്നു പറഞ്ഞുകൊണ്ടാണ് സലിംകുമാര്‍ പ്രസംഗം തുടങ്ങിയത്.

ശിവകുമാറിന് വേണ്ടി പ്രചാരണം നടത്താന്‍ ഞങ്ങളുടെ സംഘടനയായ അമ്മ അനുമതി നല്‍കിയിട്ടുണ്ട്.
ശിവകുമാര്‍ കരുണാകര ശിഷ്യനാണ്. ഞാന്‍ കരുണാകര ഭക്തനാണ്. പണ്ട് അപകടത്തില്‍പ്പെട്ടപ്പോള്‍ ആദ്യം വിളിച്ച് ആശ്വസിപ്പിച്ചതു കരുണാകരനാണ്. ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കും. തിരഞ്ഞെടുപ്പു വരുമ്പോള്‍ വെറുതെയിരിക്കാന്‍ കോണ്‍ഗ്രസുകാരനായ എന്നെക്കൊണ്ടാവില്ല- സലിം കുമാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+