Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ മുരളീധരന് വേണ്ടി ശാരദ രംഗത്ത്

Sharada
തിരുവനന്തപുരം: പഴയകാല നായിക നടി ശാരദ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് വേണ്ടി പ്രചാരണരംഗത്ത്.

വെള്ളിയാഴ്ച വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ മുരളിയുടെ തിരഞ്ഞെടുപ്പ് പരിപാടിയില്‍ ശാരദ് പങ്കെടുത്തു. കെ കരുണാകന്റെ ആരാധികയായ ശാരദ ലീഡറുടെ പേരില്‍ത്തന്നെയാണ് മകന്‍ മുരളിയ്ക്കുവേണ്ടി വോട്ടോചോദിച്ചത്.

ലീഡര്‍ കെ. കരുണാകരന്റെ പ്രിയപുത്രനായ കെ. മുരളീധരന്‍ വന്‍ ഭൂരിപക്ഷത്തിനു ജയിക്കണം. വിലക്കയറ്റം കൊണ്ടു കേരളം പൊറുതിമുട്ടുകയാണ്. സ്ത്രീകള്‍ക്കു പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത സ്ഥിതിയാണ് ഇവിടെയെന്നും ശാരദ കുറ്റപ്പെടുത്തി.

തിരഞ്ഞെടുപ്പില്‍ വിജയിക്കുന്ന മുരളിയുടെ സ്വീകരണച്ചടങ്ങില്‍ പങ്കെടുക്കാന്‍ വീണ്ടും തിരുവനന്തപുരത്ത് എത്തുമെന്നും ശാരദ പറഞ്ഞു.

നഗരത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള വികസനം വട്ടിയൂര്‍ക്കാവിലെത്തിയിട്ടില്ലെന്നു സ്ഥാനാര്‍ഥി കെ. മുരളീധരന്‍ കുറ്റപ്പെടുത്തി. പൊട്ടിപ്പൊളിഞ്ഞ റോഡുകളും ശുദ്ധജല പ്രശ്‌നവും ഇപ്പോഴും പ്രദേശവാസികളെ അലട്ടുകയാണ്. വിജയിച്ചാല്‍ വട്ടിയൂര്‍ക്കാവിന് അവകാശപ്പെട്ടതു വട്ടിയൂര്‍ക്കാവിനു ലഭിച്ചിരിക്കുമെന്നു മുരളീധരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+