കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസിനെ സ്ഥാനാര്‍ത്ഥിയാക്കിയത് പിബിയല്ല: പിണറായി

  • By Lakshmi
Google Oneindia Malayalam News

Pinarayi
കൊച്ചി: വി എസ് അച്യുതാനന്ദന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ നടത്തിയ അഭിപ്രായപ്രകടനത്തെക്കുറിച്ച് അറിയില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ബുദ്ധദേവ് പറയുന്നതുപോലെ പിബിയല്ല വിഎസിന്റെ കാര്യത്തില്‍ തീരുമാനമെടുത്തതെന്നും പിണറായി പറഞ്ഞു.

ബുദ്ധദേവ് അങ്ങനെ പറഞ്ഞത് എന്ത് കൊണ്ടാണെന്ന് അറിയില്ല. ഞങ്ങള്‍ സ്ഥാനാര്‍ത്ഥി പട്ടിക ഒരു തവണ മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളൂ. എല്ലാ തലങ്ങളിലും അഭിപ്രായം തേടി വി എസിനെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പട്ടികയായിരുന്നു അത്- പിണറായി വിശദീകരിച്ചു.

സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്ന വേളയില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നതായി പോളിറ്റ് ബ്യൂറോ അംഗം കൂടിയായ ബുദ്ധദേവ് ശനിയാഴ്ച പറഞ്ഞിരുന്നു. കേരള ഘടകത്തിലായിരുന്നു തര്‍ക്കമെന്നും ബുദ്ധദേവ് വെളിപ്പെടുത്തിയിരുന്നു.

ഐസ്‌ക്രീം കേസിലെ വി എസിന്റെ ഇപ്പോഴത്തെ നടപടികള്‍ ചില സംശയങ്ങള്‍ ദൂരീകരിക്കാന്‍ വേണ്ടി മാത്രമാകാം എന്ന് പിണറായി പറഞ്ഞു. അതുകൊണ്ട് പോലീസുകാരെല്ലാം മോശമാണെന്ന് വ്യഖ്യാനിക്കാന്‍ സാധിക്കില്ല.

ലതികാ സുഭാഷിനെതിരെ വി എസ് ദുരുദ്ദേശപരമായി ഒന്നും പറഞ്ഞിട്ടില്ലെന്നാണ് ഞാന്‍ കരുതുന്നത്-അദ്ദേഹം പറഞ്ഞു.എറണാകുളം പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പിണറായി.

English summary
CPM sate Secretart Pinarayi Vijyan said that CPM state committee took the decision over VS Achuthanandan's candidature, not PB. He also said that he doesn't know the situation about the Bengal CM Budhadeb Battacharjee's commend over this.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X