കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉച്ചയ്ക്ക് മുമ്പായാല്‍ നനയാതെ വോട്ട് ചെയ്യാം

Google Oneindia Malayalam News

തിരുവനന്തപുരം: വോട്ടെടുപ്പ് ദിവസമായ ബുധനാഴ്ച ഉച്ചയ്ക്ക് മുമ്പ് ആയാല്‍ നനയാതെ വോട്ട് ചെയ്യാം. ഉച്ചയക്ക് ശേഷം കനത്ത വേനല്‍ മഴ ഉണ്ടാവുമെന്നാണ് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം പറയുന്നത്.

കേരളത്തില്‍ പരക്കെ വേനല്‍മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കണക്ക് കൂട്ടല്‍. കഴിഞ്ഞ രണ്ട് ദിവസമായി വേനല്‍ മഴ പെയ്യുന്നുണ്ട്. വേനല്‍മഴയ്ക്ക് അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ കെ. സന്തോഷ് പറയുന്നത്.

ശക്തമായ മിന്നലും ഇടിയും മഴയ്ക്കിടയില്‍ ഉണ്ടാവാനും സാദ്ധ്യതയുണ്ട്. ഈ വാര്‍ത്ത വന്നതുകൊണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വന്തം പാര്‍ട്ടിയുടെ വോട്ടുകള്‍ രാവിലെ തന്നെ പെട്ടിയിലാക്കിയ്ക്കാനുള്ള തിരക്കിലാണ്. വീടു വീടാന്തരം കയറി രാവിലെ തന്നെ വോട്ട് ചെയ്യാന്‍ പ്രേരിപ്പിയ്ക്കുന്നുണ്ട്. ഉച്ചയ്ക്ക് ശേഷം കനത്ത മഴ പെയ്താല്‍ പലരും വോട്ട് ചെയ്യാന്‍ മടി കാണിയ്ക്കുമെന്നതാണ് ഇതിന് കാരണം.

പൊതുവേ വോട്ടിംഗ് ശതമാനം കുറയുന്ന നഗര പ്രദേശങ്ങളില്‍ മഴ കൂടി പെയ്താല്‍ നില പരിതാപകരമാവും. പൊതുവേ വോട്ടിംഗ് ശതമാനം കുറഞ്ഞാല്‍ അത് ഇടതുമുന്നണിയ്ക്ക് അനുകൂലമാണെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ യുഡിഎഫ് പ്രവര്‍ത്തകര്‍ ആളുകളെകൊണ്ട് രാവിലെ വോട്ട് ചെയ്യിയ്ക്കാനുള്ള ശ്രമത്തിലാണ്.

മഴയില്‍ ബൂത്ത് തകര്‍ന്നു

കഴിഞ്ഞ ദിവസം പെയ്ത ശക്തമായ കാറ്റിലും മഴയിലും കൊല്ലം ജില്ലയിലെ പോരുവഴിയില്‍ പോളിങ് ബൂത്ത് സജ്ജീകരിച്ചിരുന്ന കെട്ടിടം തകര്‍ന്നിരുന്നു. തുടര്‍ന്ന് രണ്ടു ബൂത്തുകള്‍ മാറ്റിസ്ഥാപിച്ചു. പോരുവഴി മലനടയില്‍ സ്ഥാപിച്ചിരുന്ന 20, 21 ബൂത്തുകളാണ് മാറ്റിയത്. ചൊവ്വാഴ്ച വൈകീട്ടാണ് അപകടം ഉണ്ടായത്.

ശക്തമായ കാറ്റിലും മഴയിലും കെട്ടിടത്തിന്റെ മേല്‍ക്കൂരയിലെ ഓടുകള്‍ തകര്‍ന്നുവീണു. ജനാലകള്‍ ഇളകിവീഴുകയും ചെയ്തു. ഈ സമയം പോളിങ് ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നെങ്കിലും അവര്‍ക്ക് പരിക്കില്ല.

ഉദ്യോഗസ്ഥരെത്തി രാത്രിയില്‍ത്തന്നെ പോളിങ് ബൂത്തും സാമഗ്രികളും മലനട പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി.

English summary
Rain or thundershowers would occur at a few places over Kerala and lakshadweep on April 13 which is the Assembly Election day. Summer rain may follow with thunder and lightning.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X