കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വല്ലപ്പുഴയിലും ചാലക്കുടിയിലും റീപോളിങ്

  • By Lakshmi
Google Oneindia Malayalam News

Voting Machine
തിരുവനന്തപുരം: വോട്ടെടുപ്പില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയ പട്ടാമ്പി വല്ലപ്പുഴ പോളിങ് സ്‌റ്റേഷനിലെയും ചാലക്കുടിയിലെ കുടപ്പുഴയിലെയും ബൂത്തുകളില്‍ ഏപ്രില്‍ 16ന് ശനിയാഴ്ച വീണ്ടും വോട്ടെടുപ്പ് നടത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു.

പട്ടാമ്പിയിലെ ബൂത്ത് നമ്പര്‍ 118ലും ചാലക്കുടിയിലെ ബൂത്ത് നമ്പര്‍ 88ലും ആണു റീപോളിങ്. വോട്ടിങ് യന്ത്രത്തില്‍ തിരിമറി കണ്ടെത്തിയതിനാലാണു പാലക്കാടു ജില്ലയിലെ പട്ടാമ്പി നിയോജക മണ്ഡലത്തിലെ വല്ലപ്പുഴ വിസിഎം എയ്ഡഡ് എല്‍പി സ്‌കൂളില്‍ (ബൂത്ത് നമ്പര്‍ 118) വീണ്ടും വോട്ടെടുപ്പു നടത്തുന്നത്.

തൃശൂര്‍ ജില്ലയിലെ ചാലക്കുടി മണ്ഡലത്തിലെ എഫ്എഎസ് ഓഡിറ്റോറിയത്തില്‍ (ബൂത്ത് നമ്പര്‍ 88) 27 വോട്ട് അപ്രത്യക്ഷമായെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണു റീപോളിങ്. രണ്ടിടത്തും ശനിയാഴ്ച ഏഴു മുതല്‍ അഞ്ചുവരെയാണു വോട്ടെടുപ്പ്.

വോട്ടര്‍മാരുടെ ഇടതുകയ്യുടെ നടുവിരലിലാണു മഷി പുരട്ടുക. ബുധനാഴ്ചത്തെ വോട്ടെടുപ്പില്‍ ചൂണ്ടുവിരലില്‍ മഷി പുരട്ടിയതിനാലാണു റീപോളിങ്ങില്‍ നടുവിരലില്‍ മഷി പുരട്ടുന്നത്.

തമിഴ്‌നാട്ടില്‍ അഞ്ചു ജില്ലകളിലായി ഏഴു പോളിങ് ബൂത്തുകളിലും ശനിയാഴ്ച വീണ്ടും വോട്ടെടുപ്പു നടത്തുമെന്നു കമ്മിഷന്‍ വ്യക്തമാക്കി. വോട്ടിങ് യന്ത്രത്തിനു തകരാറു പറ്റിയതു കണക്കിലെടുത്താണു മിക്കയിടത്തെയും റീപോളിങ്.

തിരഞ്ഞെടുപ്പുദിവസത്തെ അന്തിമ കണക്കു വന്നപ്പോള്‍ സംസ്ഥാനത്ത് ഏറ്റവുമധികം പേര്‍ വോട്ടു രേഖപ്പെടുത്തിയതു കോഴിക്കോടു ജില്ലയിലെ കുറ്റിയാടിയിലും (87.2%) ഏറ്റവും കുറവു പേര്‍ വോട്ടുചെയ്തതു തിരുവനന്തപുരം (60.2%) മണ്ഡലത്തിലുമാണ്. 75.12 ശതമാനം പോളിങാണ് സംസ്ഥാനത്ത് മൊത്തത്തില്‍ നടന്നത്.

English summary
The Election Commission on Thursday ordered re-poll in two in Kerala in view of the malfunctioning of EVMs in some places and also minor skirmishes in certain areas.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X