കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിങ്കളാഴ്ച മുതല്‍ 2 രൂപയ്ക്ക് അരി

  • By Lakshmi
Google Oneindia Malayalam News

Rice
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലത്ത് അരി ഒരു പ്രധാന വിഷയമായിരുന്നു. എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും രണ്ടു രൂപയ്ക്ക് അരിവിതരണം ചെയ്യാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം പെരുമാറ്റച്ചട്ടലംഘനത്തിന്റെ പേരിലാണ് വിവാദമായത്.

തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അരി വിതരണപദ്ധതി നിര്‍ത്തിവച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പദ്ധതി നിവലില്‍ വരുകയാണ്.

അരി വിതരണം ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്‍വലിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നളിനി നെറ്റൊ അറിയിച്ചു. ഏപ്രില്‍ 18 തിങ്കളാഴ്ച അരിവിതരണ പദ്ധതി പുനരാരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി സി.ദിവാകരന്‍ അറിയിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ അരിവിതരണം നിര്‍ത്തിവെയ്പിച്ചതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കമ്മീഷന്‍ സുപ്രീംകോടതിയില്‍ എതിര്‍ ഹര്‍ജി നല്‍കി. സുപ്രീംകോടതി പദ്ധതി തത്കാലത്തേക്ക് നിര്‍ത്തിവെച്ചു.

കേസ് ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണെങ്കിലും സംസ്ഥാനത്ത് വോട്ടെടുപ്പ് കഴിഞ്ഞ പശ്ചാത്തലത്തില്‍ കമ്മീഷന്‍ വിലക്ക് പിന്‍വലിക്കുകയായിരുന്നു.

നാല്‍പത് ലക്ഷത്തിലധികം കുടുംബങ്ങള്‍ക്കാണ് നേരത്തെ രണ്ടുരൂപയ്ക്ക് അരി വിതരണം ചെയ്തുവന്നിരുന്നത്. എന്നാല്‍ ഫിബ്രവരി അവസാനം ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ 30 ലക്ഷം കുടുംബങ്ങള്‍ക്കുകൂടി പദ്ധതിയുടെ ആനുകൂല്യം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

പെരുമാറ്റച്ചട്ടം നിലവില്‍ വന്നുകഴിഞ്ഞിട്ടും പദ്ധതിയുടെ മേല്‍നടപടികള്‍ തുടങ്ങിയിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ചില പ്രതിപക്ഷ എം.എല്‍.എമാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രണ്ടുരൂപ അരിയ്ക്ക് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.

പാവങ്ങള്‍ക്ക് അരി വിതരണം ചെയ്യാനുള്ള പദ്ധതിയെ വിലക്കിയ പ്രതിപക്ഷം മാപ്പുപറയണമെന്ന് മന്ത്രി സി.ദിവാകരന്‍ ആവശ്യപ്പെട്ടു.

English summary
The Election Commission today lifted the ban on implementation of the Kerala government's new scheme to provide rice at Rs 2 a kg to consumers belonging to both BPL and APL categories. The Election Commission said since polling in the state was over, the ban was being lifted and the government could continue to implement the new scheme.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X