കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണം പൊള്ളുന്നു; പവന് 16,200രൂപ

  • By Lakshmi
Google Oneindia Malayalam News

Gold
കൊച്ചി: കഴിഞ്ഞ ദിവസം റെക്കോര്‍ഡ് വിലയായ 16000 കടന്ന സ്വര്‍ണത്തിന് വീണ്ടും വിലകൂടി. ചൊവ്വാഴ്ച
പവന് 120 രൂപ കൂടി 16,200 രൂപയ്ക്കാണ് ഇടപാടുകള്‍ നടക്കുന്നത്.

ഗ്രാമിന് 15 രൂപ കൂടി 2,025 രൂപയാണ് ചൊവ്വാഴ്ചത്തെ വില. ഏപ്രില്‍ 16ന് ശനിയാഴ്ചയാണ് സ്വര്‍ണവില ചരിത്രത്തില്‍ ആദ്യമായി 16,000 കടന്നത്. നിലവിലെ സാഹചര്യം അനുസരിച്ചു വില ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

സ്വര്‍ണാഭരണത്തിന് 10% പണിക്കൂലി കൂട്ടുകയാണെങ്കില്‍ ആഭരണ വില പവന് 18,000 രൂപയാകും. കേരളത്തില്‍ ഇത് വിവാഹസീസണാണ്, അതുകൊണ്ടുതന്നെ വിപണിയിലെ സാധ്യതകള്‍ കൂടുതലുമാണ്. പക്ഷേ വിവാഹത്തിനായി സ്വര്‍ണം വാങ്ങേണ്ടിവരുന്ന സാധാരണക്കാര്‍ക്ക് തുടര്‍ച്ചയായി ഈ വിലക്കയറ്റം വലിയ സാമ്പത്തിക ബാധ്യതയായിരിക്കുമുണ്ടാക്കുക. പക്ഷേ വിലകൂടുകയാണെങ്കിലും ആഭരണങ്ങള്‍ വാങ്ങിക്കാനെത്തുന്നവരില്‍ വലിയ കുറവുണ്ടായിട്ടില്ലെന്നാണ് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ട്.

ആഗോള വിപണിക്കു ചുവടു പിടിച്ചാണ് ആഭ്യന്തര വിപണിയിലും വിലക്കയറ്റം. ക്രൂഡോയില്‍ വില വര്‍ധന, ജപ്പാനിലെ ദുരന്തം, അമേരിക്കയുടെ യൂറോപ്യന്‍ യൂണിയന്റെയും സമ്പദ്ഘടന നേരിടുന്ന പ്രതിസന്ധി, പശ്ചിമേഷ്യയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ തുടങ്ങിയവയെല്ലാം സ്വര്‍ണത്തിന്റെ വിലക്കയറ്റത്തിന് വഴിവയ്ക്കുന്ന കാര്യങ്ങളാണ് .

പണപ്പെരുപ്പത്തിനെതിരെ ഏറ്റവും സുരക്ഷിതമായ നിക്ഷേപമായി ഇടപാടുകാര്‍ പരിഗണിക്കുന്നത് സ്വര്‍ണത്തെയാണ് ഇതുംഡിമാന്റ് വര്‍ധിപ്പിക്കുന്നു. സ്വര്‍ണം നാള്‍ക്കുനാള്‍ വിലകൂടുകയാണെങ്കിലും ഇതിന്റെ ലഭ്യതയില്‍ വലിയ വ്യത്യാസമുണ്ടായിട്ടില്ല. ഡോളറിനെതിരെ രൂപയ്ക്ക് കരുത്തേറിയതാണ് ഇന്ത്യന്‍ വിപണിയില്‍ വില ഒരു പരിധിവരെ പിടിച്ചുനിര്‍ത്തുന്നത്.

English summary
The price of gold hit a record high on Tuesday. The price of a sovereign of gold (8 grams) is now at Rs 16200 with a gram at Rs 2025, up Rs 15 for a gram and Rs 120 for a sovereign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X