കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡി പറഞ്ഞു-മുസ്ലീങ്ങള്‍ പാഠം പഠിക്കട്ടെ

  • By Ajith Babu
Google Oneindia Malayalam News

Narendra Modi
അഹമ്മദാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നരേന്ദ്രമോഡിക്കെതിരെ ഗുജറാത്തിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട് സുപ്രീംകോടതിയില്‍ മൊഴി നല്‍കി. ഗോധ്ര സംഭവത്തിന് ശേഷം മുസ്‌ലീങ്ങളെ ഒരു പാഠം പഠിപ്പിക്കണം എന്ന് മോഡി തങ്ങളോട് ഉത്തരവിടുകയാണ് ചെയ്തതെന്ന് സഞ്ജീവ് ഭട്ട് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ഇതടക്കം ഒട്ടേറെ ഗുരുതരമായ ആരോപണങ്ങളാണ് മോഡിയ്‌ക്കെതിരെ ഭട്ട് നല്‍കിയ സത്യവാങ്മൂലത്തിലുള്ളത്.

2002 ല്‍ ഗോധ്രയില്‍ സബര്‍മതി എക്‌സ്പ്രസിലുണ്ടായ അഗ്നിബാധയില്‍ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 59 പേര്‍ കൊല്ലപ്പെട്ടതാണ് മോഡിയെ പ്രകോപിപ്പിച്ചത്. തുടര്‍ന്നാണ് പോലീസിനോട് ഇത്തരത്തില്‍ ഉത്തരവിട്ടതെന്നും ഭട്ട് വ്യക്തമാക്കി. കലാപക്കാലത്ത് ഗുജറാത്ത് ഇന്റലിജന്‍സ് വിഭാഗത്തില്‍ ഉദ്യോഗസ്ഥനായിരുന്നു ഐ.പി.എസ്. ഓഫീസറായ സഞ്ജീവ് ഭട്ട്.

ഇതുപോലാരു സംഭവം ഇനി ഹിന്ദുക്കള്‍ക്കെതിരെ ആവര്‍ത്തിക്കാന്‍ പാടില്ല. മുസ്‌ലീങ്ങളെ ഒരു പാഠം പഠിപ്പിക്കണംഇതായിരുന്നു മോഡിയുടെ വാക്കുകളെന്ന് ഭട്ട് വ്യക്തമാക്കുന്നു. പോലീസിനെ നിര്‍വീര്യമാക്കുകയായിരുന്നു മുഖ്യമന്ത്രിയുടെ ഉദ്ദേശമെന്നും കലാപം അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തെ മോഡി സ്വാധീനിക്കുന്നുണ്ടെന്നും ഭട്ട് കുറ്റപ്പെടുത്തി.

ഗോന്ധ്ര സംഭവത്തെ തുടര്‍ന്നുണ്ടായ ഗുജറാത്ത് കലാപത്തില്‍ ആയിരങ്ങളാണ് കൊല്ലപ്പെട്ടത്. സംസ്ഥാന റിസര്‍വ് പോലീസ് സെന്ററിന്റെ ചുമതലയിലാണ് ഭട്ട് ഇപ്പോള്‍ ജോലി ചെയ്യുന്നത്.

English summary
A senior Gujarat police officer has implicated Chief Minister Narendra Modi in the post-Godhra riots. Indian Police Service officer of the 1988 batch, Sanjiv Bhatt, in the affidavit filed before the Supreme Court has alleged that Narendra Modi categorically issued instructions that Hindus should be allowed to express their anger and Muslims should be taught a befitting lesson so that incidents like the burning of Sabarmati Express never happen again in Gujarat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X