കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇപ്പോഴും മാര്‍ക്‌സിസ്റ്റ്, പ്രചാരണത്തിനിറങ്ങും

  • By Ajith Babu
Google Oneindia Malayalam News

Somnath Chatterjee
ബിര്‍ഭും: താന്‍ ഇപ്പോഴും മാര്‍ക്‌സിസ്റ്റാണെന്ന് സിപിഎമ്മില്‍ നിന്നു പുറത്താക്കിയ മുന്‍ ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി. ബംഗാളില്‍ പാര്‍ട്ടിക്കു വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഎം. കേന്ദ്രകമ്മിറ്റിയംഗവും സ്ഥാനാര്‍ത്ഥിയുമായ ഗൗതം ദേബ് പ്രചാരണത്തിന് ക്ഷണിച്ചിരുന്നു. ഇതു പ്രകാരം അദ്ദേഹത്തിനു വേണ്ടി ജനങ്ങളോടു സംസാരിക്കും- സോമനാഥ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഇതിനെ പ്രചാരണമെന്നു വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. 24ന് മറ്റൊരു യോഗമുണ്ട്. ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ അതിലും പങ്കെടുക്കുമെന്നും സോമനാഥ് പറഞ്ഞു.

പ്രത്യയശാസ്ത്രങ്ങളില്‍ നിന്ന് ഒരിക്കലും വ്യതിചലിച്ചിട്ടില്ല. മറ്റുള്ളവരെപ്പോലെ പാര്‍ട്ടി മാറുകയോ സ്വന്തം നിലപാടു മാറ്റുകയോ ചെയ്തിട്ടില്ല. സിപിഎമ്മിലെ ഒരു വിഭാഗവുമായി പ്രശ്‌നമുണ്ടായിരുന്നു. അതു താന്‍ നേരത്തേ വ്യക്തമാക്കിയതുമാണ്. എങ്കിലും താനിപ്പോഴും മാര്‍ക്‌സിറ്റാണ് അദ്ദേഹം വിശദീകരിച്ചു.

തൃണമൂല്‍ അധികാരത്തിലെത്തുന്നത് ബംഗാളിന് നാശമാകുമെന്ന് പ്രഖ്യാപിച്ചാണ് സിപിഎമ്മിനായി പ്രചാരണരംഗത്തിറങ്ങുന്ന കാര്യം സോമനാഥ് ചാറ്റര്‍ജി പ്രഖ്യാപിച്ചത്.

2008ലാണ് സോമനാഥിനെ പാര്‍ട്ടി പുറത്താക്കിയത്. യുപിഎ സര്‍ക്കാരിനു നല്‍കിവന്ന പിന്തുണ ആണവക്കരാര്‍ വിഷയത്തെച്ചൊല്ലി സിപിഎം പിന്‍വലിച്ചപ്പോള്‍ സ്പീക്കര്‍ സ്ഥാനം രാജിവയ്ക്കാന്‍ സോമനാഥ് തയാറായില്ല. തുടര്‍ന്നായിരുന്നു പുറത്താക്കല്‍. സോമനാഥിനെ പുറത്താക്കിയതിനോട് സി.പി.എം. ബംഗാള്‍ ഘടകത്തിന് യോജിപ്പുണ്ടായിരുന്നില്ലെന്ന് പിന്നീട് വാര്‍ത്തയുണ്ടായിരുന്നു.

English summary
Putting behind the bitterness over his expulsion from CPI(M), former Speaker Somnath Chatterjee plans to campaign for the party in the Assembly elections as he still feels he is a Marxist.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X