കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഡോസള്‍ഫാന്‍: കേരളത്തില്‍ നിരാഹാരസമരം

  • By Ajith Babu
Google Oneindia Malayalam News

തിരുവനന്തപുരം: നിശബ്ദ കൊലയാളി എന്‍ഡോസള്‍ഫാനെതിരെ കേരളം തിങ്കളാഴ്ച പ്രതിഷേധ ദിനം ആചരിക്കുന്നു. എന്‍ഡോസള്‍ഫാന്‍ രാജ്യവ്യാപകമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ തിങ്കളാഴ്ച നിരാ!ഹാരമിരിക്കും.

രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെയാണ് നിരാഹാരം. പാളയം രക്തസക്ഷി മണ്ഡപത്തിനടുത്താണ് സമരവേദി. ജില്ലാ ആസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തിലായിരിക്കും പ്രതിഷേധം. സമരവുമായി സഹകരിയ്ക്കില്ലെന്ന് വ്യക്തമാക്കിയ യുഡിഎഫ് നേതാക്കള്‍

എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തും. രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും പ്രധാനമന്ത്രിയെ സന്ദര്‍ശിയ്ക്കുമെന്നും സൂചനകളുണ്ട്.

തിങ്കളാഴ്ച ആരംഭിക്കുന്ന സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷനില്‍ ലോകവ്യാപകമായി എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിന് ഇന്ത്യ മുന്‍കൈ എടുക്കണമെന്നാണ് കേരളത്തില്‍ നിന്ന് ഉയരുന്ന ആവശ്യം. 173 രാജ്യങ്ങള്‍ അംഗമായുള്ള കണ്‍വെന്‍ഷനില്‍ ഇന്ത്യയും ബ്രസീലും ഉള്‍പ്പെടെ ഏതാനും രാജ്യങ്ങള്‍ മാത്രമാണ് എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനിയെ പ്രോത്സാഹിപ്പിക്കുന്നത്. എന്‍ഡോസള്‍ഫാനെതിരെ ഇന്ത്യ ശബ്ദമുയര്‍ത്തണമെന്നാണ് കേരളജനത കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.

അഞ്ച് ദിവസം നീളുന്ന സമ്മേളനത്തില്‍ ഈ പട്ടിക അന്താരാഷ്ട്ര സമൂഹം അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ പ്രതിഷേധക്കാര്‍.

English summary
Kerala Chief Minister V S Achuthanandan will lead a hunger strike here tomorrow, demanding that India should adopt a stand in favour of the ban of the pesticide endosulfan at the Stockholm Convention on Persistent Organic Pollutants which begins in Geneva.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X