Get Updates
Get notified of breaking news, exclusive insights, and must-see stories!

കെകെ രാമചന്ദ്രനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി

KK Ramachandran
ദില്ലി: മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവുമായ കെ.കെ. രാമചന്ദ്രന്‍ മാസ്റ്ററെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. സീറ്റുവിഭജനവുമായി ബന്ധപ്പെട്ട് അദ്ദേഹം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ നടത്തിയ പരസ്യ വിമര്‍ശത്തിന്റെ പേരിലാണ് നടപടി. പ്രാഥമിക അംഗത്വത്തില്‍നിന്ന് ആറു വര്‍ഷത്തേക്കാണ് അദ്ദേഹത്തെ പുറത്താക്കിയതെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി മധുസൂദനന്‍ മിസ്ത്രി പറഞ്ഞു.

തിരഞ്ഞെടുപ്പ് സമയത്ത് ഉമ്മന്‍ചാണ്ടിയ്ക്കും കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയ്ക്കുമെതിരേ അഴിമതി ഉള്‍പ്പെടെയുള്ള ആരോപണങ്ങളുമായി കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍ രംഗത്തെത്തിയിരുന്നു. ഇത് സംബന്ധിച്ച് കെപിസിസി എഐസിസിക്ക് റിപ്പോര്‍ട്ടും നല്‍കിയിരുന്നു. കെകെരാമചന്ദ്രനെ പുറത്താക്കണമെന്ന് കേന്ദ്ര നേതൃത്വത്തോട് കെ.പി.സി.സി ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് വേളയായതിനാല്‍ അന്ന് അടിയന്തര നപടികള്‍ക്ക് പാര്‍ട്ടി തയാറായിരുന്നില്ല.

തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാമചന്ദ്രന്‍ കെ.പി.സി.സി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്. കോണ്‍ഗ്രസ് തകരാതിരിക്കണമെങ്കില്‍ അഴിമതിക്കാരായ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും മാറി നില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇടതുഭരണത്തിനെതിരായ വിധിയെഴുത്തിന് ജനം തയ്യാറാണെങ്കിലും രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഉള്ളതിനാല്‍ അവര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യില്ല. അച്ചടക്കത്തിന്റെ വാള്‍മുന കാട്ടി അഭിപ്രായസ്വാതന്ത്ര്യം അടിച്ചമര്‍ത്തുകയാണ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് രാമചന്ദ്രന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ ഏറെ പ്രതിരോധത്തിലാക്കിയ സംഭവമായിരുന്നു രാമചന്ദ്രന്‍ മാസറ്ററുടെ ആരോപണങ്ങള്‍.

2006 ജനവരി 13 ന് ആരോഗ്യമന്ത്രിസ്ഥാനം രാജിവയ്ക്കാനുള്ള സാഹചര്യം വിശദീകരിച്ചുകൊണ്ടാണ് രാമചന്ദ്രന്‍ അന്ന്‌വിങ്ങിപ്പൊട്ടിയത്. തന്റെ പേരില്‍ പേരില്‍ അച്ചടക്ക നടപടിയെടുത്താല്‍ കെ.പി.സി.സി.ഓഫീസില്‍ സത്യാഗ്രഹം കിടക്കുമെന്നും രാമചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+