കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ ഇന്ത്യ പൈലറ്റുമാര്‍ സമരത്തില്‍

  • By Ajith Babu
Google Oneindia Malayalam News

മുംബൈ: ശമ്പളത്തില്‍ ഏകീകരണവും മെച്ചപ്പെട്ട തൊഴില്‍ അന്തരീഷവും ആവശ്യപ്പെട്ട് എഴുന്നൂറോളം എയര്‍ ഇന്ത്യാ പൈലറ്റുമാര്‍ സമരം ആരംഭിച്ചതിനെ തുടര്‍ന്ന് മുംബൈയില്‍ നിന്നുള്ള 11 വിമാന സര്‍വീസുകളും ദില്ലിയില്‍ നിന്നുള്ള എട്ട് വിമാന സര്‍വീസുകളും റദ്ദാക്കി.

എയര്‍ ഇന്ത്യ, ഇന്ത്യന്‍ എയര്‍ലൈന്‍സ് ലയനത്തിന് ശേഷം എയര്‍ ഇന്ത്യാ പൈലറ്റുമാര്‍ക്ക് മികച്ച ശമ്പളം ലഭിക്കുമ്പോള്‍ തങ്ങളെ അവഗണിക്കുകയാണെന്നാണ് ഇന്ത്യന്‍ എയര്‍ലൈന്‍സ് പൈലറ്റുമാരുടെ പരാതി. സമരവുമായി മുന്നോട്ടു പോകാന്‍ മാനെജ്‌മെന്റ് തങ്ങളെ നിര്‍ബന്ധിതരാക്കിയെന്നു സമരസമിതി നേതാക്കള്‍ പറഞ്ഞു.

എയര്‍ ഇന്ത്യാ മാനേജ്‌മെന്റുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ചൊവ്വാഴ്ച അര്‍ധരാത്രി മുതലാണ് ഇന്ത്യന്‍ എയര്‍ലൈന്‍സ് പൈലറ്റുമാര്‍ സമരം പ്രഖ്യാപിച്ചത്. സമരത്തെ തുടര്‍ന്ന് ഇന്ത്യന്‍ കമേഴ്‌സ്യല്‍ പൈലറ്റ് അസോസിയേഷന്റെ അംഗീകാരം എയര്‍ ഇന്ത്യ റദ്ദാക്കി. അസോസിയേഷന്റെ മുംബൈ, ഡല്‍ഹി ഓഫീസുകള്‍ പൂട്ടി സീല്‍ വെക്കുകയും ചെയ്തിട്ടുണ്ട്.

English summary
Around 700 pilots belonging to the erstwhile Indian Airlines have gone on strike, disrupting Air India flight schedules on Wednesday. Twelve Air India flights have been cancelled since midnight.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X