കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജഗന്‍മോഹന്‍ ബിജെപിയുമായി സഖ്യത്തിന് ?

  • By Lakshmi
Google Oneindia Malayalam News

കഡപ്പ: മുസ്ലീം വിഭാഗത്തിന് സംവരണം നല്‍കണമെന്ന തന്റെ പാര്‍ട്ടിയുടെ ആവശ്യത്തെ പിന്തുണയ്ക്കാന്‍ തയ്യാറായാല്‍ ബിജെപിയുമായി സഹകരിക്കാന്‍ തയ്യാറാവുമെന്ന് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡി.

ഇതുവരെ ബിജെപിയുമായി തനിക്ക് ബന്ധമൊന്നുമില്ലെന്നും. എന്നാല്‍ മുസ്ലീം സംവിരണം എന്ന തന്റെ ആവശ്യത്തെ ദേശീയതലത്തില്‍ പിന്തുണയ്ക്കാന്‍ തയ്യാറായാല്‍ സഖ്യത്തിന് തടസ്സമില്ലെന്ന് ജഗന്‍ പറഞ്ഞു.

കഡപ്പയില്‍ ബുധനാഴ്ച ചേര്‍ന്ന ന്യുനപക്ഷ സമുദായംഗങ്ങളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജഗന്‍. മെയ് എട്ടിനു നടക്കുന്ന കഡപ്പ ലോക്‌സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥമാണ് കഡപ്പയില്‍ നിന്നുള്ള സ്ഥാനാര്‍ഥി കൂടിയായ ജഗന്‍ യോഗം വിളിച്ചത്.

എന്റെ പിതാവിനെപ്പോലെ ഞാനും സംസ്ഥാന രാഷ്ട്രീയത്തില്‍ വിശ്വസ്ഥതയുടെ പ്രതീകമാണ്. മുസ്ലീം സമുദായത്തിന്റെ ക്ഷേമത്തിന് സഹകരിക്കുന്ന ഏതുപാര്‍ട്ടിയുമായി സഖ്യത്തിന് ഞന്‍ തയ്യാറാണ്. മുസ്ലീം സമുദായത്തിന്റെ സംരക്ഷകരെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസിന്, ഞങ്ങള്‍ക്ക് സമുദായത്തിലുള്ള സ്വാവാധീനം ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല.

വൈഎസ്ആര്‍ രാജശേഖര റെഡ്ഡിയുടെ കാലത്ത് ഭൂമി അനുവദിച്ചതില്‍ അപാകതയുണ്ടെന്ന് ആരോപണം അന്വേഷിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ച കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിലപാട് അപലപനീയമാണ്ൃ ജഗന്‍ വിമര്‍ശിച്ചു.

English summary
YSR Congress President YS Jagan Mohan Reddy on Thursday said he is ready for tie-up with the Bharatiya Janata Party (BJP) provided the latter supports reservation for Muslims.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X