കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ഇന്ത്യ സമരം: പ്രത്യേക തീവണ്ടികള്‍ ഓടിക്കുന്നു

  • By Lakshmi
Google Oneindia Malayalam News

Train
ദില്ലി: എയര്‍ ഇന്ത്യയിലെ പൈലറ്റുമാരുടെ സമരം കാരണം യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന വിഷമതകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രത്യേക തീവണ്ടികള്‍ ഓടിക്കാന്‍ റയില്‍വേ തീരുമാനിച്ചു.

ഇതനുസരിച്ച് വ്യാഴാഴ്ച രണ്ടു തീവണ്ടികള്‍ സേവനം ആരംഭിച്ചു. ദില്ലിയില്‍ നിന്നും മുംബൈയിലേയ്ക്കും കൊല്‍ക്കത്തയിലേയ്ക്കുമായി രണ്ടു തീവണ്ടികളാണ് ഓടിത്തുടങ്ങിയത്.

മുംബൈയില്‍നിന്നു ഹൈദരാബാദിലേക്കും ചെന്നൈയില്‍നിന്നു ബാംഗൂരിലേക്കും തിരിച്ചും പ്രത്യേക തീവണ്ടികള്‍ ഓടിക്കുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.

രാജധാനി തീവണ്ടികളാണ് ഇവയെല്ലാം. ഒന്ന്, രണ്ട്, മൂന്ന് ക്‌ളാസ് എസി കോച്ചുകളാണ് ഇവയിലുള്ളത്. പ്രത്യേക തീവണ്ടികള്‍ ഓടിക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ അറിയിക്കാന്‍ എല്ലാ മേഖലാ അധികൃതരോടും റയില്‍വേ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രത്യേക ട്രെയിനുകളുടെ ദിവസവും സമയവും

മുംബൈ -ദില്ലി ഏപ്രില്‍ 30ന് 16.46
സെല്‍ദ -ദില്ലി ഏപ്രില്‍ 30ന് 18.40
ഹൈദരാബാദ് -മുംബൈ ഏപ്രില്‍ 30ന് 13.00
മുംബൈ-ബാന്ദ്ര-ബിക്കാനീര്‍ മേയ് ഒന്ന്, നാല്, എട്ട് 23.45,
ബിക്കാനീര്‍-മുംബൈ മെയ്2, 5, 9 23.45,
ചെന്നൈ -ബാംഗ്ലൂര്‍ ഏപ്രില്‍ 29, 30, മേയ് ഒന്ന് 8.45,
ബാംഗ്ലൂര്‍ -ചെന്നൈ ഏപ്രില്‍ 29, 30, മെയ് 1- 16.10
ഹൈദരാബാദ് - ദില്ലി ഏപ്രില്‍ 30ന് 10.15
നിസാമുദ്ദീന്‍-ഹൈദരാബാദ് മേയ് ഒന്നിന് 23.50

English summary
The Central and Western railways have decided to run additional services to help those air passengers affected by the crippling Air India pilots' strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X