കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫിലേയ്ക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍

  • By Lakshmi
Google Oneindia Malayalam News

കൊച്ചി: എയര്‍ ഇന്ത്യ പൈലറ്റുമാരുടെ സമരം മൂന്നാം ദിവസവും തുടരുന്നു. ഇതോടെ മുംബൈയില്‍ നിന്നുള്ള 44 ഉം ദില്ലിയില്‍ നിന്നുള്ള 51 ഉം സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി.

മുംബൈയില്‍ നിന്ന് ആകെയുള്ള 56 സര്‍വീസുകളില്‍ 12 എണ്ണവും ദില്ലിയില്‍ നിന്നുള്ള 66 സര്‍വീസുകളില്‍ 15 ഉം മാത്രമാണ് ഓപ്പറേറ്റ് ചെയ്തത്.

അതിനിടെ സമരത്തെ തുടര്‍ന്ന് വലഞ്ഞവര്‍ക്കായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഗള്‍ഫിലേയ്ക്ക് രണ്ട് പ്രത്യേക സര്‍വീസുകള്‍ നടത്താന്‍ തീരുമാനിച്ചു. ഒരു സര്‍വീസ് കാലത്ത് 10.03ന് കൊച്ചിയില്‍ നിന്ന് കോഴിക്കോട് വഴി ഷാര്‍ജയിലേയ്ക്കും അവിടെ നിന്ന് തിരിച്ചും മറ്റൊന്ന് പത്ത് മണിക്ക് കോഴിക്കോട്ട് നിന്ന് ദുബായിലേയ്ക്കും അവിടെ നിന്ന് തിരിച്ചും സര്‍വീസ് നടത്തും.

ഇതിനിടെ എയര്‍ ഇന്ത്യ സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യ ലേബര്‍ കമ്മിഷണര്‍ വിളിച്ച രണ്ടാം ഒത്തുതീര്‍പ്പു യോഗവും പരാജയപ്പെട്ടു. സമരത്തിന്റെ രണ്ടാം ദിവസമായ വ്യാഴാഴ്ച ഒരു പൈലറ്റിനെക്കൂടി പുറത്താക്കി. കൂടുതല്‍ പൈലറ്റുമാര്‍ സമരത്തിനിറങ്ങിയതോടെ എയര്‍ ഇന്ത്യ അഞ്ചുദിവസത്തേക്കു ബുക്കിങ് നിര്‍ത്തിവച്ചിരിക്കുകയാണ്.

സമരം അനിശ്ചിതമായി തുടരുന്നതോടെ യാത്രാദുരിതം രൂക്ഷമായി. റദ്ദാക്കലിനെക്കുറിച്ചു കൃത്യമായ വിവരം ലഭിക്കാതെ യാത്രക്കാര്‍ വലയുകയാണ്. സ്വകാര്യ വിമാനങ്ങള്‍ ടിക്കറ്റ് നിരക്കു കുത്തനെ കൂട്ടിയതും യാത്രക്കാര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.

English summary
The Air India Express is decided to operate special flights to gulf region from various places include Kerala.Air India will also operate several wide-bodied planes from its international fleet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X