കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടിയേറ്റ നിമയത്തില്‍ മാറ്റം വരുത്തുമെന്ന് ഒബാമ

  • By Lakshmi
Google Oneindia Malayalam News

Obama
വാഷിങ്ടണ്‍: അമേരിക്കയിലെ കുടിയേറ്റ നിയമത്തില്‍ സമൂലമായ മാറ്റം വരുത്തുമെന്ന് അമേരിക്കയുടെ പ്രസിഡന്റ് ബരാക് ഒബാമ.

യുഎസില്‍ താമസിക്കുന്നവരും സ്പാനിഷ് ഭാഷ സംസാരിക്കുന്നവരുമായ പ്രമുഖ വ്യക്തികള്‍ അടങ്ങിയ സംഘത്തോടു സംസാരിക്കുന്നതിനിടെയാണ് കുടിയേറ്റ നിയമത്തില്‍ മാറ്റം വരുത്തുമെന്ന് ഒബാമ അറിയിച്ചത്.

വിവിധ രാജ്യങ്ങളിലെ മികച്ച വിദ്യാര്‍ഥികള്‍ പഠനത്തിനായി അമേരിക്കയിലെത്തി ജോലിക്കായി അവിടം വിട്ടുപോവുന്ന പ്രവണത ആശങ്കയുളവാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തനിക്ക് ഒറ്റയ്ക്ക് നിയമം മാറ്റാനാവില്ലെന്നും യുഎസ് കോണ്‍ഗ്രസില്‍ ഇതു സംബന്ധിച്ച് നിയമം കൊണ്ടുവരണമെന്നും ഒബാമ പറഞ്ഞു. നിയമപരമായ കുടിയേറ്റം സുഗമമാക്കാനാണ് തന്റെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

English summary
Pointing out that perpetuating a broken immigration system is not an option if America is to win the future, the US President Barack Obama expressed his commitment to a comprehensive immigration reform, the White House said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X