Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ദുവും സുഭാഷും താമസിച്ചിരുന്നത് ഒരുമിച്ച്

Indhu
കോഴിക്കോട്: തീവണ്ടി യാത്രയ്ക്കിടെ ദുരൂഹ സാഹചര്യത്തില്‍ പെരിയാറില്‍ വീണുമരിച്ച എന്‍ഐടി ഗവേഷണ വിദ്യാര്‍ഥിനി ഇന്ദുവും എന്‍ഐടി അധ്യാപകനായ സുഭാഷും രണ്ടു വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് സൂചനകള്‍. തങ്ങള്‍ കടുത്തപ്രണയത്തിലായിരുന്നെന്നും ഒരുമിച്ചാണു താമസിച്ചിരുന്നതെന്നും സുഭാഷ് അന്വേഷണ സംഘത്തോടു വെളിപ്പെടുത്തിയതായി റെയില്‍വേ പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.

എന്‍ഐടി കാമ്പസിന് അരകിലോമീറ്റര്‍ ദൂരെയുളള ഇരുനില കെട്ടിടത്തില്‍ ഇന്ദുവും സുഭാഷും രണ്ടു കൊല്ലത്തിലേറെയായി ഒരുമിച്ചാണു താമസിച്ചിരുന്നത്. ഇവിടത്തെ അയല്‍വാസികള്‍ക്കെല്ലാം ഇവരുടെ ബന്ധത്തെക്കുറിച്ചറിയാമായിരുന്നു. ആദ്യകാലത്ത് ഇവര്‍ ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നെങ്കിലും ഒരു കൊല്ലത്തിനുശേഷമാണ് ഒരുമിച്ചു താമസിക്കാന്‍ തുടങ്ങിയത്.

സുഭാഷിന്റെ എന്‍ഐടി കാമ്പസിനു സമീപത്തുളള വീട്ടില്‍നിന്ന് അന്വേഷണ സംഘം ഇന്ദുവിന്റെ ചുരിദാറും മറ്റു വസ്ത്രങ്ങളും കണ്ടെടുത്തിരുന്നു. ചാത്തമംഗലത്തെ സുഭാഷിന്റെ വീട്ടിലെ ഇന്ദുവിന്റെ സാന്നിധ്യം സംബന്ധിച്ചു സമീപവാസികള്‍ പോലീസിനു വിവരം നല്‍കിയതായാണ് അറിയുന്നത്. ഇരുവരുടെയും ചാത്തമംഗലത്തെ താമസസ്ഥലങ്ങളില്‍നിന്നു പോലീസ് കണ്ടെത്തിയ ലാപ്‌ടോപ്പും മൊബൈല്‍ ഫോണുകളും പരിശോധനയ്ക്കു തിരുവനന്തപുരം ഫോറന്‍സിക് സയന്റിഫിക് ലാബിലേക്കയച്ചിട്ടുണ്ട്. ഇവയുടെ പരിശോധനാഫലവും ഇന്ദുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും രാസപരിശോധനാഫലവും ലഭിക്കാതെ മരണകാരണമെന്തെന്നു സ്ഥിരീകരിക്കാനാവില്ലെന്ന് പൊലീസ് അറിയിച്ചു.

ഇന്ദു തീവണ്ടിയില്‍ നിന്ന് വീഴുന്നതിനു തൊട്ടുമുമ്പ് അയച്ച എസ്.എം.എസുകളെപ്പറ്റിയായിരുന്നു ഇന്നലെ കൂടുതലായും ചോദിച്ചറിഞ്ഞത്. ഈ മെസേജുകള്‍ ഇന്ദുവിന്റെ ഫോണില്‍നിന്നു മായ്ച്ചുകളഞ്ഞിരുന്നു. ഇതു ചെയ്തത് ഇന്ദുവോ സുഭാഷോ എന്നതു സംബന്ധിച്ചാണു പോലീസ് വിശദീകരണം തേടിയത്. ഇക്കാര്യത്തില്‍ സുഭാഷില്‍നിന്നു നിര്‍ണായക വിവരങ്ങള്‍ പോലീസിനു ലഭിച്ചതായാണ് അറിയുന്നത്.

ഇന്ദുവിനു ത്രികോണ പ്രണയമുണ്ടായിരുന്നുവെന്നും ബാല്യകാല സുഹൃത്തായിരുന്ന അഭിഷേകും സുഭാഷുമല്ലാതെ മുമ്പു പ്ലസ്ടുവിനു പഠിക്കുന്ന കാലത്തു മറ്റൊരു പ്രണയവും ഉണ്ടായിരുന്നതായും റെയില്‍വേ പോലീസ് വെളിപ്പെടുത്തുന്നു. സുഭാഷിന്റെ ജാതി വേറെയായിരുന്നതിനാലാണു വിവാഹത്തിനു വീട്ടുകാര്‍ സമ്മതിക്കാതിരുന്നതെന്നും മൊഴി ലഭിച്ചിട്ടുണ്ട്

ട്രെയിനില്‍ വച്ചു സുഭാഷ് ഇന്ദുവിനെ മാനസികമായി സമ്മര്‍ദത്തിലാക്കിയിരുന്നെന്നും രണ്ടുപേരെയും ഒഴിവാക്കാന്‍ പറ്റില്ലെന്ന് ഇന്ദു പറഞ്ഞിരുന്നെന്നും സുഭാഷ് പോലീസിനു നല്കിയ മൊഴിയില്‍ പറയുന്നു. മൂന്ന് കോടി രൂപയുടെ സ്വത്തുക്കള്‍ ഇന്ദുവിന് ഉണ്ടായിരുന്നതായും ഇതിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ടെന്നും റെയില്‍വേ പോലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+