ലാദന്‍ വേട്ടയ്ക്ക് ചെലവിട്ടത് 57,200 കോടി

2001 സെപ്റ്റംബര്‍ 11ന് വേള്‍ഡ് ട്രേഡ് സെന്റര്‍ അക്രമിച്ച് തകര്‍ത്തതോടെയാണ് ലാദന്‍ അമേരിക്കയുടെ കണ്ണിലെ കരടാവുന്നത്.
തന്റെ തലയ്ക്ക് അഞ്ച് കോടി ഡോളര്‍ വിലയിട്ട യുഎസുമായി പത്ത് വര്‍ഷത്തെ ഒളിച്ചുകളിയാണ് ലാദന്‍ നടത്തിയത്. ലാദനെ പിടിയ്ക്കുകയെന്നത് പ്രഖ്യാപിത അജണ്ടയാക്കിയ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ ആഗോളയുദ്ധം പ്രഖ്യാപിച്ചു. അഫ്ഗാനിസ്ഥാനില്‍ തുടങ്ങിയ ഭീകരവിരുദ്ധയുദ്ധം ഇറാഖിലേക്കും ഫിലിപ്പൈന്‍സിലേക്കും മറ്റു ചെറുരാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചു. അമേരിക്കയുടെ സഖ്യകക്ഷികളും ഈ പോരാട്ടത്തില്‍ പങ്കുചേര്‍ന്നു.
അഫ്ഗാനിസ്ഥാന്‍ തവിടുപൊടിയാക്കിയ യുഎസ് സൈന്യം രാജ്യം മുഴുവന്‍ അരിച്ചുപെറുക്കിയെങ്കിലും ലാദന്റെ പൊടിപോലും കണ്ടെത്താനായില്ല.
പട അഫ്ഗാനിസ്ഥാന്‍ അരിച്ചുപെറുക്കിയെങ്കിലും ലോകഭീകരന്റെ പൊടിപോലും കണ്ടെത്താനായില്ല. ആയിരക്കണക്കിന് കോടി ഡോളറാണ് ലക്ഷം വരുന്ന സൈന്യത്തിന്റെ തീറ്റിപ്പോറ്റാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ ചെലവഴിച്ചത്. ആഗോളവ്യാപകമായി നടത്തിയ ഭീകരവിരുദ്ധ യുദ്ധത്തില്‍ യുഎസ് സേനയ്ക്ക് ആറായിരത്തോളം സൈനികരെ നഷ്ടപ്പെട്ടു. വിയറ്റ്‌നാം യുദ്ധത്തിന് ശേഷം അമേരിക്കയ്ക്ക് ഏറ്റവുമധികം ആള്‍നാശമുണ്ടായതും അഫ്ഗാന്‍-ഇറാഖ് യുദ്ധത്തിലായിരുന്നു. അതേ സമയം യുദ്ധത്തില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം പത്ത് ലക്ഷം കടക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.












Click it and Unblock the Notifications