മദനിയ്ക്ക് ജാമ്യം; സുപ്രീം കോടതിയില്‍ ഭിന്നത

ഇതേ തുടര്‍ന്ന് ജാമ്യാപേക്ഷ മറ്റൊരു ബഞ്ചിലേക്ക് മാറ്റാന്‍ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടാന്‍ ഡിവിഷന്‍ ബഞ്ച് തീരുമാനിച്ചു.
ജസ്റ്റിസുമാരായ മാര്‍ക്കേണ്ഡേയ കട്ജു, ഗ്യാന്‍ സുധാ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. മഅ്ദനിയ്ക്ക് ജാമ്യം നല്‍കണമെന്ന് കട്ജു അഭിപ്രായപ്പെട്ടു. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ ഒമ്പതര വര്‍ഷം തടവുശിക്ഷ അനുഭവിച്ച ഒരാളെ വീണ്ടും ജയിലില്‍ കിടത്തുന്നത് ശരിയല്ലെന്നും, ആരോഗ്യപരമായ പരിഗണന നല്‍കി മദ്‌നിയ്ക്ക് ജാമ്യം നല്‍കാമെന്നും മാര്‍ക്കണ്ഡേയ കട്ജു നിലപാടെടുത്തു.
എന്നാല്‍ ബാംഗ്‌ളൂര്‍ സ്‌ഫോടന പരമ്പരയ്ക്ക് മുമ്പും, പിമ്പും മദനി ഗൂഢാലോചനയില്‍ പങ്കെടുത്തതിനുള്ള തെളിവുകള്‍ കര്‍ണാടക സര്‍ക്കാര്‍ ഹാജരാക്കിയിട്ടുണ്ടെന്ന് ജസ്റ്റീസ് ഗ്യാന്‍ സുധാ മിശ്ര ചൂണ്ടിക്കാട്ടി. അതിനാല്‍ ജാമ്യം നല്‍കുന്നത് ശരിയല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. തുടര്‍ന്നാണ് ജാമ്യാപേക്ഷ മറ്റൊരു ബഞ്ചിന് വിടണമെന്ന് ചീഫ് ജസ്റ്റീസിനോട് അഭ്യര്‍ത്ഥിക്കാന്‍ ജഡ്ജിമാര്‍ തീരുമാനിച്ചത്.
കോടതി ഈ മാസം 15 മുതല്‍ വേനലവധിയ്ക്കായി പിരിയുമെന്നതിനാല്‍ കേസ് എത്രയും വേഗം മറ്റൊരു ബഞ്ചിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications