ലാദനെ കൊന്നത് അംഗരക്ഷകന്‍?

പാകിസ്ഥാനിലെ അബേട്ടാബാദില്‍ ഒളിവില്‍ കഴിയുകയായിരുന്ന ബിന്‍ലാദന്റെ തലയില്‍ ഒന്നോ രണ്ടോ വെടിവച്ചാണ് കൊന്നതെന്ന് അമേരിക്കന്‍ പ്രത്യേക സേന തിങ്കളാഴ്ച പ്രസ്താവിച്ചിരുന്നു. ഇതിന് വിരുദ്ധമായ റിപ്പോര്‍ട്ടാണ് പാകിസ്താനിലെ പ്രമുഖ പത്രമായ ഡോണ്‍ പ്രസിദ്ധീകരിച്ചിരിയ്ക്കുന്നത്.
പിടിക്കപ്പെടാതിരിക്കാന്‍ ലാദന്റെ നിര്‍ദ്ദേശപ്രകാരം സ്വന്തം അംഗരക്ഷകരില്‍ ഒരാള്‍ അദ്ദേഹത്തിനുനേരേ നിറയൊഴിച്ചതാകാമെന്ന് പാകിസ്ഥാനിലെ ഡോണ്‍ ദിനപ്പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥന്റേതായ പ്രസ്താവനയാണ് റിപ്പോര്‍ട്ടിലുള്ളത്.
ബിന്‍ലാദനെ പോയിന്റ് ബ്‌ളാങ്ക് റെയിഞ്ചില്‍ ആയിരിക്കില്ല വെടിവച്ചതെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച ആ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്.
ലാദന്റെ മൂന്നു അംഗരക്ഷകരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഒരാളുടെ ശവശരീരം വളപ്പിനുള്ളിലും മറ്റ് രണ്ടുപേരുടേയും ശരീരങ്ങള്‍ ക്വാര്‍ട്ടേഴ്‌സിനുള്ളിലും ആയിരുന്നു കണ്ടെടുത്തത്. ബിന്‍ലാദന്റെ മൃതദേഹം മാത്രമാണ് യു.എസ് സേനാംഗങ്ങള്‍ കൊണ്ടുപോയതെന്നും ഡോണിന്റെ റിപ്പോര്‍ട്ടിലുണ്ട്.












Click it and Unblock the Notifications