മക്കള്‍ അല്‍ ക്വയ്ദയില്‍ ചേരരുതെന്ന് ലാദന്റെ വില്‍

കുവൈറ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ അന്‍ബാ പത്രമാണു ലാദന്‍ കംപ്യൂട്ടറില്‍ തയാറാക്കിയിരുന്ന വില്‍പ്പത്രത്തിലെ വിവരങ്ങള്‍ പുറത്തു വിട്ടത്.
2001 ഡിസംബര്‍ 16നു തയാറാക്കിയ നാലു പേജുവന്ന വില്‍പ്പത്രത്തില്‍ ഭാര്യമാര്‍ പുനര്‍ വിവാഹം ചെയ്യരുതെന്നും നിര്‍ദേശിക്കുന്നുണ്ട്. മക്കള്‍ ഭീകരരാവരുതെന്നതും ഭാര്യമാര്‍ പുനര്‍വിവാഹം ചെയ്യരുതെന്നതുമാണ് തന്റെ അവസാന ആഗ്രഹങ്ങള്‍ എന്നാണ് വില്‍പ്പത്രത്തില്‍ ലാദന്‍ പറയുന്നത്.
ജിഹാദിനായി കൂടുതല്‍ സമയം നീക്കി വച്ചതിനാല്‍ മക്കള്‍ക്കൊപ്പം വേണ്ടത്ര സമയം ചെലവഴിക്കാന്‍ കഴിയാത്തതില്‍ അല്‍ ഖായിദ തലവന്‍ മക്കളോടു മാപ്പു ചോദിക്കുന്നുമുണ്ട്.
വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് പിന്നാലെ അമേരിക്ക തന്നെ വേട്ടയാടാന്‍ തുടങ്ങിയ പശ്ചാത്തലത്തില്‍ 2001 ഡിസംബര്‍ 14നാണ് ലാദന്‍ ഈ വില്‍പത്രം തയ്യാറാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയു്‌നനു. ഒപ്പം നില്‍ക്കുന്നവരുടെ വഞ്ചനമൂലമാകാം തന്റെ മരണമെന്ന് ലാദന്‍ ഇതില്‍ പ്രവചിച്ചിട്ടുണ്ട്.
നാലു ഭാര്യമാരില്‍ നിന്നായി ഉസാമ ബിന്‍ലാദന് 25 ഓളം മക്കള്‍ ഉണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍. ഒളിത്താവളത്തില്‍ യുഎസ് സേന ആക്രമണം നടത്തുമ്പോള്‍ ലാദന് രക്ഷാകവചമായി നിന്നത് സ്ത്രീകളാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications