Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാദന്‍ വധം: പ്രതികാരം ചെയ്യുമെന്ന് പാക് താലിബാന്‍

ഇസ്‌ലാമാബാദ്: അല്‍ ക്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് പാക് താലിബാന്‍ പ്രഖ്യാപിച്ചു.

തങ്ങളുടെ ഒന്നാമത്തെ ശത്രു പാകിസ്താനാണെന്നും അമേരിക്ക രണ്ടാം സ്ഥാനത്തു മാത്രമേ വരുന്നുള്ളൂവെന്നുമാണ് പാക് അധികൃതര്‍ക്കുള്ള ഓഡിയോ സന്ദേശത്തില്‍ തെഹരിക് ഇ താലിബാന്‍ വക്താവ് അസനുള്ള അസന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി, ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ ലക്ഷ്യം വെച്ച് ആക്രമണം നടത്തുമെന്നും അസന്‍ പറഞ്ഞു. മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയെ മൂന്ന് മാസത്തെ ആസൂത്രണത്തിനുശേഷമാണ് തങ്ങള്‍ കൊലപ്പെടുത്തിയതെന്നും പത്ത് വര്‍ഷത്തെ തിരച്ചിലിനുശേഷം ലാദനെ പിടികൂടിയതില്‍ അമേരിക്കയ്ക്ക് ആഹ്ലാദിക്കാനൊന്നുമില്ലെന്നും താലിബാന്‍ സന്ദേശത്തില്‍ പറയുന്നു.

പാകിസ്താനില്‍ ലാദന്‍ വര്‍ഷങ്ങളോളം ജനവാസമേഖലയില്‍ ഒളിവില്‍ക്കഴിഞ്ഞുവെന്നകാര്യം അക്ഷരാര്‍ത്ഥത്തില്‍ പാകിസ്താനെ കുഴക്കുകയാണ്. ഇക്കാര്യത്തില്‍ പാകിന്റെ പങ്കിനെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് അമേരിക്ക വ്യക്തമാക്കിക്കഴിഞ്ഞു.

ലാദന് ഒളിവില്‍ കഴിയാന്‍ പാക്കിസ്ഥാനില്‍ നിന്നു സഹായം ലഭിച്ചിട്ടില്ലെന്നു വിശ്വസിക്കാനാവില്ലെന്ന് അമേരിക്കയുടെ സഹ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബ്രണ്ണന്‍ പറഞ്ഞു.

ഈ അവസരത്തില്‍ മരണത്തിലും ലാദന്‍ പാകിസ്താനെ വേട്ടയാടുകയാണെന്നാണ് പാകിസ്താനിലെ മാധ്യമലോകം പറയുന്നത്. പല പ്രമുഖ പാക് മാധ്യമങ്ങളും ഭരണകൂടത്തിന്റെ മൂക്കിന് താഴെ ലാദന്‍ കഴിഞ്ഞതിനെ വിമര്‍ശിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+