ലണ്ടന്‍: ഒസാമ ബിന്‍ ലാദന്‍ നാമാവശേഷമായതോടെ ലോകത്തെ മോസ്റ്റ് വാണ്ടണ്ട് ലിസ്റ്റില്‍ രണ്ടാം സ്ഥാനം ദാവൂദ് ഇബ്രാഹിമിന്. 1993 ല്‍ മുംബൈയിലുണ്ടായ ബോംബ് സ്‌ഫോടനങ്ങളുടെ പേരില്‍ ഇന്ത്യ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഒന്നാംസ്ഥാനം നല്‍കിയിട്ടുള്ള കുറ്റവാളിയാണു ദാവൂദ്. ദാവൂദും പാകിസ്താനില്‍ തന്നെ ഉണ്ടാവാമെന്നാണ് ഇന്ത്യയും അമേരിക്കയുമടക്കമുള്ള രാജ്യങ്ങളുടെ നിഗമനം.
മെക്‌സിക്കന്‍ മയക്കുമരുന്നു കള്ളക്കടത്തു രാജാവ് ജോയാക്വിന്‍ എല്‍ ചാപ്പോ ഗുസ്മാന്‍ ആണു പട്ടികയില്‍ ഒന്നാമതെന്നു 'ദ് ഗാര്‍ഡിയന്‍' പത്രം റിപ്പോര്‍ട്ട് ചെയ്തു.
മയക്കുമരുന്നു കടത്ത്, കൊലപാതകം തുടങ്ങി എല്ലാവിധ സംഘടിത കുറ്റകൃത്യങ്ങളും ചെയ്യുന്ന ഡി കമ്പനിയുടെ നേതാവാണു ദാവൂദ് ഇബ്രാഹിം. ഒസാമ നടത്തിയതു പോലെ പാകിസ്താന്‍ കേന്ദ്രീകരിച്ചാണു പ്രവര്‍ത്തനം.
2008 നവംബറിലുണ്ടായ മുംബൈ ഭീകരക്രമണത്തിന് ഉത്തരവാദികളെന്നു കരുതപ്പെടുന്ന ലഷ്‌കറെ തോയ്ബയുമായും അല്‍ ക്വയ്ദയുമായും അടുത്തബന്ധം പുലര്‍ത്തുന്ന ദാവൂദ് ഇന്റര്‍പോള്‍ പുറത്തിറക്കിയ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലും മുന്നിലുണ്ട്.
The Pakistani Taliban are promising to take revenge for the killing of Al Qaeda leader Osama bin Laden. Taliban leaders are warning of revenge attacks against the Pakistani government and foreign targets