രാഷ്ട്രീയകേരളം മുള്‍മുനയില്‍

പുറത്തുവന്ന പോസ്റ്റ് പോള്‍ സര്‍വേഫലങ്ങളാണു ബുധനാഴ്ച പുറത്തുവന്നത്. ഏഴു സര്‍വേകളില്‍ ആറിലും യുഡിഎഫ് ആണ് മുന്നിലെത്തുകയെന്നാണ് ഫലം. എന്നാല്‍ ഇതില്‍ അഞ്ചെണ്ണവും അവര്‍ക്ക് വലിയ ഭൂരിപക്ഷം പ്രവചിക്കുന്നില്ലെന്നതാണ് യുഡിഎഫ് പാളയത്തെ ആശങ്കയിലാഴ്ത്തുന്നത്.
അതേസമയം സംസ്ഥാനത്തെ പൊതുവായ രാഷ്ട്രീയ സാഹചര്യമനുസരിച്ച്് ഇടതുമുന്നണിയ്ക്ക് വീണ്ടും ഭരണം എന്ന പ്രതീക്ഷ ഉണ്ടാകേണ്ടതല്ല. പക്ഷേ ഇത്തവണത്തെ മാറിയ സാഹചര്യത്തില്‍ ഇവര്‍ക്ക് പൂര്‍ണമായി നിരാശപ്പെടേണ്ടിവരില്ലെന്നാണ് സൂചന. സര്‍വ്വേ ഫലങ്ങളൊന്നും യുഡിഎഫിന് കനത്ത പരാജയം പ്രവചിച്ചിട്ടില്ല. അതേസമയം വിഎസ് അച്യുതാനന്ദനാണ് തിരഞ്ഞെടുപ്പിലെ താരമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
സര്‍വേകള്‍ പ്രകാരം യുഡിഎഫിനു കിട്ടാവുന്ന ഏറ്റവും കൂടിയ സീറ്റ് 102 ആണ്. കുറഞ്ഞത് 63. ഇടതുമുന്നണിയുടെ ഏറ്റവും കുറഞ്ഞ സര്‍വേഫലം 35. കൂടിയത് 77. അധികാരത്തിലെത്തിയ മുന്നണിക്കു 2001ലും 2006ലും വന്‍ ഭൂരിപക്ഷമാണു കിട്ടിയതെങ്കില്‍ ഇക്കുറി ആരു ജയിച്ചാലും നേടുന്ന സീറ്റുകളുടെ എണ്ണം തമ്മില്‍ വലിയ വ്യത്യാസമുണ്ടാകില്ലെന്നാണ് സൂചന.
ലോക്‌സഭാ, പഞ്ചായത്ത് തിരഞ്ഞെടുപ്പിലുണ്ടായ നേട്ടങ്ങളുടെ തുടര്‍ച്ചയായ അനുകൂല ജനവിധിയാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. കൂടുതല്‍ കക്ഷികള്‍ വന്നതോടെ കരുത്താര്‍ന്ന മുന്നണി, സാമുദായിക ശക്തികളുടെ പിന്തുണ, സിപിഎമ്മിലെയും എല്‍ഡിഎഫിലെയും തര്‍ക്കങ്ങള്‍ ജനങ്ങളിലുണ്ടാക്കിയ മോശം പ്രതിച്ഛായ. മുന്നണികളെ മാറിമാറി പരീക്ഷിക്കുന്ന കേരളത്തിന്റെ പാരമ്പര്യം തുടങ്ങിയവ അനുകൂല ഘടകങ്ങളായി യുഡിഎഫ് കാണുന്നു.
എന്നാല്‍ അഴിമതി ഭൂതമായിരിക്കും യുഡിഎഫിനെ തളര്‍ത്തുകയെന്ന വിശ്വാസത്തിലാണ് ഇടതുപാളയം. സര്‍ക്കാര്‍ വിരുദ്ധ തരംഗമില്ലെന്നു കരുതുന്ന മുന്നണി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ജനപിന്തുണ പാര്‍ട്ടിയെ വലിയതോല്‍വിയില്‍ നിന്നും രക്ഷിക്കുമെന്നാണ് കരുതുന്നത്.
ഇവര്‍ രണ്ടുകൂട്ടരെയും അപേക്ഷിച്ച് ഏറെ ആത്മവിശ്വാസം പുലര്‍ത്തുന്നത് ബിജെപിയാണ്. ഈ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കുറഞ്ഞത് 3 ബിജെപി എംഎല്‍എമാര്‍ ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് ബിജെപി. കാസര്‍ക്കോട്ട് സ്വന്തം സ്ഥാനാര്‍ത്ഥിയുടെ വിജയം ഇവര്‍ ഉറപ്പിച്ചുകഴിഞ്ഞു. ഇവര്‍ക്ക് കൂടുതല്‍കിട്ടുന്ന വോട്ടുകള്‍ ഏത് വളത്തുനിന്ന് നഷ്ടപ്പെടുന്നതാകുമെന്നതും ജനവിധിയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നായി മാറും.
ബിജെപിക്കു കിട്ടാനിടയുള്ള അധികശതമാനം, ഏതു മുന്നണിയുടെ വോട്ടാകും കൂടുതല്‍ ചോര്‍ത്തുക എന്നിവയും ജനവിധിയെ സ്വാധീനിക്കുന്ന ഘടകമാകും.












Click it and Unblock the Notifications